മിഴകത്തിന്‍റെ പ്രിയ താരമാണ് ജ്യോതിക. വിവാഹത്തിന് ശേഷം ഒന്ന് മാറിനിന്ന ജ്യോതിക വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം നടന്ന ജ്യോതികയുടെ പുതിയ ചിത്രമായ കാട്രിന്‍ മൊഴിയുടെ പ്രെമോഷന്‍ പരിപാടിയില്‍ ജ്യോതികയോട് തന്‍റെ പ്രിയപ്പെട്ട നായകന്‍ ആരെന്നുള്ള ചോദ്യം ഒരു ആരാധകന്‍ ചോദിക്കുകയുണ്ടായി. അതിന് മറുപടിയായി ജ്യോതിക പറഞ്ഞത് എന്‍റെ പ്രിയപ്പെട്ട നായകന്മാര്‍ മൂന്ന് പേരാണ് എന്നാണ്. അവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ജ്യോതിക പറഞ്ഞു. 


അതില്‍ ഒരാള്‍ എന്‍റെ പുരുഷന്‍ സൂര്യ തന്നെയാണ്. മറ്റു രണ്ടുപേര്‍ മാധവന്‍, അജിത്ത് എന്നിവരാണ് എന്നാണ് ജ്യോതിക പറഞ്ഞത്. രാധാമോഹന്‍ സംവിധാനം ചെയ്ത കാട്രിന്‍ മൊഴിയാണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. 


ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ തേടിയെത്തുന്നുവെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ജ്യോതിക പറയുന്നു. കാട്രിന്‍ മൊഴിയില്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് ഒരുപാട് ചെയ്യാന്‍ സാധിച്ചുവെന്നും ജ്യോതിക പറയുന്നു. വിദ്യാ ബാലന്‍ നായികയായി എത്തിയ ഹിന്ദി സൂപ്പര്‍ ഹിറ്റ് ചിത്രം ‘തുമാരി സുലു’വിന്‍റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി.