മാർവലിന്‍റെ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ഉടൻ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ജൂൺ 22 മുതലാണ് മാർവെലിന്റെ ഏറ്റവും പുതിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുന്നത് . ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മെയ് 6 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മാർവൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും കഴിഞ്ഞിരുന്നു. ബെനഡിക്ട് കംബർബാച്ച് ആണ് ചിത്രത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചായി എത്തിയത്. ഇദ്ദേഹത്തിനോടൊപ്പം എലിസബത്ത് ഓൾസൺ, സ്കാർലറ്റ് വിച്ച് ആയി അഭിനയിക്കുന്നുണ്ട്. ഷോസിലിൻ ഗോമസ് അമേരിക്കൻ ചാവെസ് എന്ന സൂപ്പർ ഹീറോയായി ഈ സിനിമയിൽ എത്തുന്നുണ്ട്.


ALSO READ: Dr Strange in the Multiverse of Madness Review: കയ്യടി നേടി വാണ്ട, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡോക്ടർ സ്ട്രെയ്ഞ്ച്; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിവ്യൂ


ഇതിന് മുൻപ്, ഡോക്ടർ സ്ട്രെയ്ഞ്ച്, തോർ റാഗ്നറോക്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവ‍ഞ്ചേഴ്സ് എൻഡ് ഗെയിം, സ്പൈഡർമാൻ നോ വേ ഹോം എന്നീ ചിത്രങ്ങളിലാണ് ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സൂപ്പർഹീറോ കഥാപാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഹോളിവുഡിൻറെ നാലാമത്തെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണ് ഡോക്ടർ സ്ട്രെയിഞ്ച് ഇൻ മൾട്ടി യൂണിവേഴ്സ് ഓഫ്‌ മാഡ്നെസിന് ലഭിച്ചത്.


2016 ൽ പുറത്തിറങ്ങിയ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്  'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്'.ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് എലിസബത്ത് ഓൾസണ്‍ അവതരിപ്പിച്ച വാണ്ട എന്ന കഥാപാത്രമാണ്.  എലിസബത്ത് ഓൾസണ്‍ ഒരേ സമയം പ്രേക്ഷകരെ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ച വച്ചത്.


സാം റാമിയുടെ സംവിധാനം തന്നെയാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. വിഖ്യാതനായ ഹൊറർ സിനിമകളുടെ സംവിധായകൻ സാം റൈമി മാർവലിന്‍റെ ആദ്യ ഹൊറർ ചിത്രമായ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ  ബെനഡിക്റ്റ് കംബർബച്ച് അവതരിപ്പിച്ച ഡോക്റ്റർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന് അധികം കയ്യടി നേടാൻ സാധിച്ചിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.