Doctor Strange 2: ഇന്ത്യയിൽ ഹോളിവുഡിൻറെ നാലാമത്തെ വലിയ ആദ്യ ഡേ കളക്ഷന്‍, 33 കോടിയും കൊണ്ട് ഡോക്ടർ സ്ട്രെയിഞ്ച്
2016-ലെ ആദ്യ ഡോക്ടർ സ്ട്രെയിഞ്ച് ചിത്രത്തിന് 3.51 കോടിയാണ് ആദ്യ ദിന കളക്ഷൻ ലഭിച്ചത്
ഇന്ത്യയിലെ ഹോളിവുഡിൻറെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ തൂത്തു വാരുകയാണ് ഡോക്ടർ സ്ട്രെയിഞ്ച്. നിലവിലെ കണക്ക് പ്രകാരം നാലാമത്തെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണ് ഡോക്ടർ സ്ട്രെയിഞ്ച് ഇൻ മൾട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസിന് ലഭിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം Rs. 33.50 കോടി (4.40 ദശലക്ഷം ഡോളർ) ആണ് ചിത്രത്തിൻറെ ആദ്യ ദിന കളക്ഷനായി രേഖപ്പെടുത്തിയത്. മറ്റ് മൂന്ന് മാർവൽ ചിത്രങ്ങളായ എൻഡ് ഗെയിം, ഇൻഫിനിറ്റി വാർ, നോ വേ ഹോം എന്നിവയ്ക്ക് പിന്നാലെ ഹോളിവുഡിന് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന ആദ്യ ദിന കളക്ഷനാണിത്.
2016-ലെ ആദ്യ ഡോക്ടർ സ്ട്രെയിഞ്ച് ചിത്രത്തിന് 3.51 കോടിയാണ് ആദ്യ ദിന കളക്ഷൻ ലഭിച്ചത്. മറ്റ് സൂപ്പർ ഹീറോ ജോണറുകളെ പോലെയുള്ള പരമ്പരാഗതമായ സ്വീകാര്യത ഡോക്ടർ സ്ട്രെയിഞ്ചിന് ഇല്ലെന്നാണ് സത്യം.
ഇന്ത്യയിൽ ഹിറ്റായ മറ്റ് ഹോളിവുഡ് ചിത്രങ്ങൾ
1. അവഞ്ചേഴ്സ് എൻഡ് ഗെയിം- 64.50 കോടി
2. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ- 40.50 കോടി
3. സ്പൈഡൻ മാൻ-നോ വേ ഹോം-39.40 കോടി
4. ഡോക്ടർ സ്ട്രെയിഞ്ച് ഇൻ മൾട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസ്-33.50 കോടി
5. ഫ്യൂരിയസ്-7- 167.75 കോടി
2016 ൽ പുറത്തിറങ്ങിയ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്'. . ബെനഡിക്ട് കംബർബാച്ച് ആണ് ചിത്രത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചായി എത്തുന്നത്. ഇദ്ദേഹത്തിനോടൊപ്പം എലിസബത്ത് ഓൾസൺ, സ്കാർലറ്റ് വിച്ച് ആയി അഭിനയിക്കുന്നുണ്ട്. ഷോസിലിൻ ഗോമസ് അമേരിക്കൻ ചാവെസ് എന്ന സൂപ്പർ ഹീറോയായി ഈ സിനിമയിൽ എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...