Bollywood News: ഈ ബോളിവുഡ് സുന്ദരി ആഹ്ലാദത്തിലാണ്....  ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’യില്‍ രണ്‍വീര്‍ സിംഗിന്‍റെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നത് മറ്റാര്‍ക്കുമല്ല, ബോളിവുഡ് സുന്ദരി കിയാര അദ്വാനിക്കാണ് ഈ സുവര്‍ണ്ണാവസരം വന്നു ചേര്‍ന്നിരിയ്ക്കുന്നത്...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  IPL 2024: ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു! ഐപിഎൽ 2024 മാർച്ച് 22 മുതൽ  


ബോളിവുഡില്‍നിന്നും ആ സര്‍പ്രൈസ് പ്രഖ്യാപനമെത്തിയതോടെ സിനിമാ പ്രേമികളും ആവേശത്തിലാണ്. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഫർഹാൻ അക്തർ തന്നെയാണ് കിയാര അദ്വാനിയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര  എത്തുക എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Paytm and FEMA violation: പേടിഎം പേയ്‌മെന്‍റ് ബാങ്ക് വിദേശനാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല, ED റിപ്പോര്‍ട്ട് 


ഫർഹാൻ അക്തറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഡോൺ 3യുടെ താരനിരയിൽ രണ്‍വീര്‍ സിംഗിനൊപ്പം കിയാര കൂടി എത്തുന്നതോടെ ആരാധകരുടെ ആവേശം അതിന്‍റെ ഉച്ചസ്ഥായിയിലാണ്. പ്രണയ ചിത്രങ്ങളില്‍ നിന്ന് ആക്ഷൻ ചിത്രത്തിലേയ്ക്കുള്ള കിയാരയുടെ ചുവടു വയ്പ്പാണ് ഈ ചിത്രം.  


ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രണ്‍വീര്‍ സിംഗ്. ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ അതായത് മാര്‍ച്ച് മാസത്തോടെ ഡോണ്‍ 3യുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് നടന്നത്. 


മുന്‍പ് പുറത്തുവന്ന രണ്ട് ഭാഗങ്ങളിലും ഡോണ്‍ വേഷം ചെയ്ത ഷാരൂഖ് ഖാന്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്നാണ് അവസരം രണ്‍വീറിനെ തേടിയെത്തിയത്.  


ചലച്ചിത്ര നിർമ്മാതാവ് ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 മറ്റൊരു അനുഭവം നല്‍കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമില്ല. പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്ന അസാധാരണമായ പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിന് പേരുകേട്ട ഫർഹാൻ അക്തറും റിതേഷ് സിധ്വാനിയും ചേര്‍ന്ന് ഡോണ്‍ 3 ഒരുക്കുമ്പോള്‍ അത് ഐക്കണിക് ഫ്രാഞ്ചൈസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ്റ്റർപീസ് ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല...!! 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.