ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം "ഐ സ്മാർട് ശങ്കർ"ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു.  ഡബിൾ ഐ സ്മാർട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഐ സ്മാർട്ട് ശങ്കർ റിലീസായി നാല് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്. ചിത്രത്തിലൂടെ നാല് വർഷങ്ങൾക്ക് ശേഷം രാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുകയാണ്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാമിന്റെ പിറന്നാൾ നാളെ വരാനിരിക്കെ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിൾ ഐ സ്മാർട് ഒരുങ്ങുന്നത്. ഡബിൾ ഇരട്ടി മാസും ഡബിൾ ഇരട്ടി എന്റർടൈൻമെന്റും തന്നെ ഇത്തവണ പ്രതീക്ഷിക്കാം. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക മികവ് നിറഞ്ഞ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 


ALSO READ : Live Movie: വ്യാജ വാർത്തകൾ എങ്ങനെ ജീവിതത്തെ ബാധിക്കും? ലൈവ് തിയേറ്ററുകളിലേക്ക്; ക്യാരക്ടർ പോസ്റ്റർ


ത്രിശൂലങ്ങളിൽ ചോരക്കറ നിറഞ്ഞ് നിൽക്കുന്നതാൻ ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്നതിന്റെ സൂചനകൾ പോസ്റ്ററിലും കാണാം. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.