ആക്ഷൻ മാസ്സ് എന്റർടെയിനർ സിനിമകൾക്ക് പേര് കേട്ട സംവിധായകനായ പുരി ജഗന്നാഥ് രാം പൊതിനെനിയുമായി ഒന്നിക്കുന്ന 'ഡബിൾ ഐ സ്മാർട്' മാസ്സ് ആക്ഷൻ സിനിമ പ്രേമികൾക്ക് പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. ബിഗ് ബജറ്റ് എന്റർടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പവർഫുൾ പോസ്റ്ററോട് കൂടിയാണ് ടീം ഡബിൾ ഐ സ്മാർട് പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്നത്. നായകൻ രാമും വില്ലൻ സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിൾ ബാരൽ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററിൽ കാണുന്നത്. രാമും സഞ്ജയ് ദത്തും സെറ്റിലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്. 


ALSO READ : A Ranjith Cinema : 'എ രഞ്ജിത് സിനിമ'; ആസിഫ് അലി ചിത്രം തിയറ്ററുകളിലേക്ക്


ഐ സ്മാർട് ശങ്കറിന്റെ സീക്വൽ ആയിട്ടാണ് ഡബിൾ ഐ സ്മാർട്ട് എത്തുന്നത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളിൽ മാർച്ച് 8, 2024 മഹാ ശിവരാത്രി നാളിൽ ചിത്രം പ്രദർശനത്തിനെത്തും. പി ആർ ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.