ദൃശ്യം 2`വിന് ഗോവന്‍ ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ; പ്രത്യേക പ്രദര്‍ശനത്തിനെത്തുമെന്ന് അജയ് ദേവ്‍ഗണ്‍
2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം `ദൃശ്യം` ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്
അജയ് ദേവ്ഗണിന്റെ 'ദൃശ്യം 2' റീമേക്ക് 53-ാമത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നവംബര്‍ 21ന് ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിക്കുമെന്നറിയിക്കുന്ന വീഡിയോ അജയ് ദേവ്ഗണും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പ്രദര്‍ശനനം കാണാന്‍ താന്‍ എത്തുമെന്നും നടന്‍ പറഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'ദൃശ്യം' ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്. 2021ല്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരുന്നു ചിത്രം റിലീസിനെത്തിയത്. അതിജീവന ശ്രമങ്ങളുമായി സാല്‍ഗോങ്കര്‍ കുടുംബം വീണ്ടും എത്തുന്നതിന്റെ ആകാംഷയിലാണ് ബോളിവുഡ് പ്രേക്ഷകര്‍. ആദ്യ ഭാഗം സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് 2020 ഓഗസ്റ്റില്‍ അന്തരിച്ചു. അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.
മലയാള ചിത്രത്തില്‍ നിന്നും ചെറുതല്ലാത്ത വ്യത്യാസങ്ങളാണ് ഹിന്ദി പതിപ്പിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാജയങ്ങൾ തുടർക്കഥയായ ബോളിവുഡിന് ആശ്വാസമാണ് 'ദൃശ്യം 2'വിന്റെ ഹിന്ദി പതിപ്പ്..2022ലെ ഹിന്ദി സിനിമകളിൽ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ദൃശ്യ 2.ഭൂല്‍ ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...