Drishyam 3 | ദൃശ്യം 3 വരും, ഔദ്യോഗിക പ്രഖ്യാപനം നടത്തി ആന്റണി പെരുമ്പാവൂര്‍
മോഹൻലാലും പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ദൃശ്യം-3 എത്തുമെന്നുള്ള സൂചനകൾക്ക് പിന്നാലെ ഫാൻ മേഡ് പോസ്റ്ററുകളും ചിത്രത്തിൻറേതായി പുറത്തിറങ്ങിയിരുന്നു.2
കൊച്ചി: പ്രേക്ഷകരുടെ ഏറെ നാളത്തെ ചോദ്യങ്ങൾക്ക് ഒടുവിൽ ദൃശ്യം-3 ൻറെഔദ്യോഗിക പ്രഖ്യാപനം നടത്തി നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മഴവിൽ മനോരമയുടെ എൻറർടെയിനർ അവാർഡിലായിരുന്നു അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. നേരത്തെയും ചിത്രത്തിൻറെ ചില സൂചനകൾ ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപനം ഔദ്യോഗികമാക്കിയത് ഇത്തവണയാണ്.
മോഹൻലാലും പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ദൃശ്യം-3 എത്തുമെന്നുള്ള സൂചനകൾക്ക് പിന്നാലെ ഫാൻ മേഡ് പോസ്റ്ററുകളും ചിത്രത്തിൻറേതായി പുറത്തിറങ്ങിയിരുന്നു.2013-ലാണ് ദൃശ്യത്തിൻറെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. എന്നാൽ ദൃശ്യം 2 നേരിട്ട് ഒടിടിയിൽ ആണ് എത്തിയത്. 2021-ൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
അതേസമയം 2015-ൽ തന്നെ കഥ അവസാനിച്ചുവെന്നും രണ്ടാം ഭാഗം ഉണ്ടാക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല എന്നുമായിരുന്നു ജീത്തു ജോസഫ് മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞത്. നല്ലൊരു ഐഡിയ കിട്ടിയാൽ ചെയ്യും, അതേസമയം ദൃശ്യം 3ൻറെ ക്ലൈമാക്സ് തൻറെ കയ്യിലുണ്ട് എന്നാൽ കഥയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
എന്തായാലും മൂന്നാം ഭാഗം പ്രഖ്യാപിച്ചതോടെ പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാൽ, മീന, എസ്തർ അനിൽ, ആൻസിബ ഹസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ദൃശ്യം-1 രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങൾക്ക് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ലെങ്കിലും താര നിര കുറച്ച് കൂടി വലുതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...