Bruce Lee Movie : ഡോ. റോബിൻ രാധാകൃഷ്ണൻ വൈശാഖ് ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ വില്ലനാകും; ബ്രൂസ് ലീ ഒരുങ്ങുന്നത് 50 കോടി ബജറ്റിൽ

Bruce Lee Malayalam Movie Cast : ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം റോബിൻ കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രൂസ് ലീ. കഴിഞ്ഞ ദിവസമാണ് സംവിധായകൻ വൈശാഖ് താൻ ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുക്കാൻ പോകുന്നുയെന്ന് അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 02:20 PM IST
  • ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം റോബിൻ കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രൂസ് ലീ.
  • കഴിഞ്ഞ ദിവസമാണ് സംവിധായകൻ വൈശാഖ് താൻ ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുക്കാൻ പോകുന്നുയെന്ന് അറിയിച്ചത്.
  • ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
  • പാൻ ഇന്ത്യ തലത്തിൽ ചിത്രം റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്.
Bruce Lee Movie : ഡോ. റോബിൻ രാധാകൃഷ്ണൻ വൈശാഖ് ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ വില്ലനാകും; ബ്രൂസ് ലീ ഒരുങ്ങുന്നത് 50 കോടി ബജറ്റിൽ

കൊച്ചി : വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രൂസ് ലീയിൽ ഉണ്ണി മുകുന്ദന്റെ വില്ലനാകുന്നത് ബിഗ് ബോസ് മലയാളം സീസൺ 4 ഫെയിം ഡോ.റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം റോബിൻ കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രൂസ് ലീ. കഴിഞ്ഞ ദിവസമാണ് സംവിധായകൻ വൈശാഖ് താൻ ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുക്കാൻ പോകുന്നുയെന്ന് അറിയിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. 

പാൻ ഇന്ത്യ തലത്തിൽ ചിത്രം റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്. ആദ്യം 25 കോടിക്ക് ചിത്രം നിർമിക്കാൻ തീരുമാനിച്ചത് പിന്നീട് അത് 50 കോടിയാക്കി ഉയർത്തുകയായിരുന്നുയെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോഴിക്കോട് വെച്ച് സിനിമയുടെ ഓദ്യോഗിക പ്രഖ്യാപന വേളയിൽ ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയകൃഷ്ണ എന്നിവർക്കൊപ്പം റോബിനുമുണ്ടായിരുന്നു. 

ALSO READ : MG Sreekumar: മാസത്തിൽ രണ്ട് തവണ ഗുരുവായൂർ ദർശനം; കൂടുതൽ ഭക്തി ലേഖയ്ക്കെന്ന് എംജി ശ്രീകുമാർ

റോബിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരിക്കും ബ്രൂസ് ലീ. നേരത്തെ നിർമാതാവ് സന്തോഷ് ടി കുരുവിള റോബിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. അതേസമയം റോബിനായി രണ്ട് കഥകളാണുള്ളത്. അതിൽ ഒന്ന് സ്ഥിരപ്പെടുത്തിയതിന് ശേഷം സിനിമയുടെ ചിത്രീകരണമാരംഭിക്കുമെന്ന് സന്തോഷ് ടി കുരുവിള അറിയിച്ചിരുന്നു. മോഹൻലാൽ ആയിരുന്നു റോബിന്റെ ആദ്യത്തെ ചിത്രത്തെ പ്രഖ്യാപനം നടത്തിയത്. 

അതേസമയം വൈശാഖ് തന്റെ മോഹൻലാൽ ചിത്രം മോൺസ്റ്ററിന് ശേഷമാകും ബ്രൂസ് ലീയുടെ ചിത്രീകരണം ആരംഭിക്കുക. സെപ്റ്റംബർ അവസാനത്തോടെ മോഹൻലാൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. വൈശാഖ് ചിത്രങ്ങളിൽ സ്ഥിരം ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജി കുമറാണ് ബ്രൂസ് ലീയുടെ ഛായഗ്രഹകനും. മാസ് ആക്ഷനുകൾക്ക് പ്രാതിനിധ്യമുള്ള ചിത്രത്തിന് റാം ലക്ഷ്മൺ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ.

ALSO READ : Kurup Movie: 112 കോടിയുടെ ബിസിനസ്; കുറുപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സീ

ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ആദ്യ മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വൈശാഖ് ചിത്രത്തിലൂടെയാണ്. 2012 ൽ ഇറങ്ങി മല്ലു സിങ് എന്ന ചിത്രം അന്ന് മാർക്കറ്റ് വാല്യു ഇല്ലാതിരുന്ന ഉണ്ണി മുകുന്ദനെ ടൈറ്റിൽ കഥാപാത്രമാക്കി വൈശാഖ് അവതരിപ്പിക്കുകയായിരുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുകയും ചെയ്തു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമെന്ന് പ്രത്യേകതയും ബ്രൂസ് ലീക്കുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News