പിറന്നാൾ ദിനത്തിൽ സീതക്ക് ആശംസയർപ്പിച്ച് ലെഫ്റ്റനന്റ് റാം. പുതിയ തെലുങ്ക് ചിത്രമായ പ്രൊഡക്ഷൻ നമ്പർ 7 ന്റെ പോസ്റ്ററിൽ ക്യാമറയും പിടിച്ച് നിൽക്കുന്ന ദുൽഖറിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ നായിക മൃണാല്‍ താക്കൂറിന്റെ പിറന്നാൾ ദിനമായ ഇന്നാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റർ വൈറലായിരിക്കുന്നു.


ALSO READ: RRR Movie : Rajamauli ചിത്രം ആർആർആറിന്റെ ഷൂട്ടിങ് പൂർത്തിയായി; ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്ത് വിട്ടു


ഹിന്ദി ടെലിവിഷൻ സീരിയലിൽ നിന്നും ബോളിവുഡിലെത്തിയ താരമാണ് മൃണാല്‍ താക്കൂർ. മാത്രമല്ല മൃണാലിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. പോസ്റ്ററിൽ ദുല്‍ഖര്‍ മൃണാളിന്റെ ഫോട്ടോ എടുക്കുന്ന പോസാണ് കാണാൻ സാധിക്കുന്നത്.

 


ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുമ്പോൾ സീതയായി മൃണാല്‍ താക്കൂർ വേഷമിടുന്നു. ഈയിടെ ദുല്‍ഖറിന്റെ പിറന്നാൾ ദിവസം ചിത്രത്തിലെ ചില രംഗങ്ങളുൾപ്പെടുത്തി താരത്തിന്റെ പോസ്റ്ററും വിഡിയോയും പുറത്തുവിട്ടിരുന്നു.

 


ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവും ഇഴചേർന്ന  പ്രമേയം എന്ന നിലയിൽ വലിയ കാൻവാസിലുളള ഒരു ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഹനുമന്ത് റാവൂ രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമേ മലയാളം, തമിഴ് എന്നീ ഭാഷകളിലും റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക