Lucky Baskhar Movie: ഡബ്സിയുടെ പാട്ടും ദുൽഖറിന്റെ ഡാൻസും; ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻ
Dulquer Salmaan: ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ന് റിലീസ് ചെയ്യും.
ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻ. തന്റെ പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ കൊച്ചി ലുലു മാളിൽ എത്തിയത്. ലക്കി ഭാസ്കറിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരി എന്നിവരും ദുൽഖറിനൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി ഭാസ്കർ ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ചെയ്ത ദുൽഖർ, തന്റെ പുതിയ മലയാള ചിത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങളും പ്രേക്ഷകരുമായി പങ്കു വെച്ചു. ഇവർക്കൊപ്പം ഡിജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും സംഘടിപ്പിച്ചു. ഡബ്സിയുടെ ഗാനത്തിനൊപ്പം ദുൽഖർ ഉൾപ്പെടെയുള്ളവർ നൃത്തം ചെയ്തതും ആരാധകരെ ആവേശത്തിലാക്കി.
ALSO READ: വേട്ടയൻ നവംബർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്
ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ന് റിലീസ് ചെയ്യും. കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റ് പ്രമോഷൻ പരിപാടികൾ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടക്കും.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. ഒരു പിരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥയാണ് ചിത്രം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.