ബൃന്ദ മാസ്റ്റർ സംവിധായികയാവുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹെയ് സിനാമിക എന്ന പേരിട്ടിരിക്കുന്ന ചിത്രം 2022 ഫെബ്രുവരി 25ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്റർ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. DQ33 ന്റെ ഫസ്റ്റ് ലുക്ക് 21-ാം തിയതി ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയച്ചിരിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുൽഖറിനൊപ്പം കാജൾ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരും പ്രധാനകഥാപത്രങ്ങളാകുന്നു. ഡാൻസ് കോറിയോഗ്രാഫറാണ് ചിത്രത്തിന്റെ സംവിധായികയായ ബൃന്ദ ഗോപാൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് സിനിമയിൽ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നത്. ഹെയ് സിനാമികയുടെ ഷൂട്ടിങ് കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്ന് തമിഴ് സിനിമ മേഖലയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


Also Read: DQ33 ബൃന്ദ മാസ്റ്ററുടെ ഹെയ് സെനാമിക തന്നെയാണോ? ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ പേര് തേടി ആരാധകർ


പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത നൽകിയിരിക്കുന്നത്. ജിയോ സ്റ്റുഡിയോസിന്റെയും വായകോം 18 സ്റ്റുഡിയോസ് ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്. 


Also Read: Kurup Movie : നെറ്റ്ഫ്ലിക്‌സ് ട്രെന്റിങ്ങിൽ ഒന്നാമതായി കുറുപ്പ്; നന്ദി അറിയിച്ച് ദുൽഖർ


ഹെയ് സിനാമികയ്ക്ക് പുറമെ റോഷൻ ആൻഡ്രൂസിന്റെ സലൂട്ട്, തെലുഗു ചിത്രം റസിനാ പ്രേമ കഥ എന്നീ സിനിമകളാണ് ദുൽഖറിന്റേതായി ഇറങ്ങാനിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.