DQ33 ബൃന്ദ മാസ്റ്ററുടെ ഹെയ് സെനാമിക തന്നെയാണോ? ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ പേര് തേടി ആരാധകർ

DQ33ന്റെ ഫസ്റ്റ് ലുക്ക് ഇതുവരെ പുറത്ത് ഡിസംബർ 21 രാവിലെ 11 മണിക്ക് പുറത്ത് വിടുമെന്നാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 08:31 PM IST
  • DQ33ന്റെ ഫസ്റ്റ് ലുക്ക് ഇതുവരെ പുറത്ത് ഡിസംബർ 21 രാവിലെ 11 മണിക്ക് പുറത്ത് വിടുമെന്നാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
  • പ്രഥമിക റിപ്പോർട്ടുകൾ പ്രകാരം സിനിമയ്ക്ക് ഹെയ് സെനാമിക എന്നായിരുന്നു പേര് നൽകിയിരുന്നത്.
  • എന്നാൽ DQ33 ന്റെ ഫസ്റ്റ് ലുക്ക് 21-ാം തിയതി ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയച്ചിരിക്കുന്നത്.
DQ33 ബൃന്ദ മാസ്റ്ററുടെ ഹെയ് സെനാമിക തന്നെയാണോ? ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ പേര് തേടി ആരാധകർ

ചെന്നൈ : തെന്നിന്ത്യയിലെ സൂപ്പർ താരപട്ടികയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ദുൽഖർ സൽമാന്റെ (Dulquer Salmaan) അടുത്ത ചിത്രത്തിന്റെ പേര് തേടിയാണ് ആരാധകർ വലഞ്ഞിരിക്കുകയാണ്. അടുത്ത ചിത്രം തമിഴാണെങ്കിലും പേര് ഇതുവരെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല. 

DQ33ന്റെ ഫസ്റ്റ് ലുക്ക് ഇതുവരെ പുറത്ത് ഡിസംബർ 21 രാവിലെ 11 മണിക്ക് പുറത്ത് വിടുമെന്നാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. പ്രഥമിക റിപ്പോർട്ടുകൾ പ്രകാരം സിനിമയ്ക്ക് ഹെയ് സെനാമിക എന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ DQ33 ന്റെ  ഫസ്റ്റ് ലുക്ക്  21-ാം തിയതി ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

 

ALSO READ : Kurup Movie : നെറ്റ്ഫ്ലിക്‌സ് ട്രെന്റിങ്ങിൽ ഒന്നാമതായി കുറുപ്പ്; നന്ദി അറിയിച്ച് ദുൽഖർ

ദുൽഖറിനൊപ്പം കാജൾ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരെയും പ്രധാനകഥാപത്രങ്ങളാക്കി ഡാൻസ് കോറിയോഗ്രാഫറായ ബൃന്ദ ഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ഹെയ് സെനാമികയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് സിനിമയിൽ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നത്. ഹെയ് സെനാമികയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. നിലവിൽ  ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണെന്ന് തമിഴ് സിനിമ മേഖലയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത നൽകിയിരിക്കുന്നത്. ജിയോ സ്റ്റുഡിയോസിന്റെയും വായകോം 18 സ്റ്റുഡിയോസ് ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ALSO READ : Kurup Movie : കുറുപ്പ് തിയേറ്ററിൽ നിന്ന് പിൻവലിക്കും; ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഫിയോക് പ്രസിഡന്റ്

ചിത്രം 2022 ആദ്യ മാസങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്. 

ALSO READ : Kurup 2nd Part : കുറുപ്പിന് രണ്ടാം ഭാഗം എത്തുന്നോ? അലക്‌സാണ്ടറിന്റെ ടീസർ പങ്ക് വെച്ച് ദുൽഖർ

ഹെയ് സെനാമികയ്ക്ക് പുറമെ റോഷൻ ആൻഡ്രൂസിന്റെ സലൂട്ട്, തെലുഗു ചിത്രം റസിനാ പ്രേമ കഥ എന്നീ സിനിമകളാണ് ദുൽഖറിന്റേതായി ഇറങ്ങിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News