തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ സീതാരാമത്തിന്റെ ദുൽഖർ സൽമാന്റെ പുതിയ ടോളിവുഡ് സിനിമയാണ് ലക്കി ഭാസ്ക്കർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. ദുൽഖറിന്റെ രണ്ട് വ്യത്യസ്ത ലുക്കാണ് ഫസ്റ്റ്ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും ലക്കി ഭാസ്ക്കറിൽ ദുൽഖർ എത്തുക എന്ന സൂചനയാണ് ഫസ്റ്റ്ലുക്കിൽ നിന്നും ലഭിക്കുന്നത്. ദുൽഖറിന്റെ സിനിമ കരിയർ ആരംഭിച്ച 12 വർഷം തികയ്ക്കുന്ന വേളയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് ചിത്രം വാത്തി ഒരുക്കിയ വെങ്കി അട്ലുറിയാണ് ചിത്രത്തിന്റെ സംവിധായകൻ. വെങ്കി അട്ലുറി തന്നെയാണ് ലക്കി ഭാസ്ക്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സിത്താര എന്റർടെയ്മെന്റ്സ്, ശ്രീകാർ സ്റ്റുഡിയോസ്, ഫോർച്ച്യൂൺ ഫോർ എന്നീ ബാനറുകളിൽ നാഗാ വംശിയും സായി സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്ക്കർ.


മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.


ALSO READ : Yatra 2 Movie : വീണ്ടും വൈഎസ്ആറായി മമ്മൂട്ടി ഒപ്പം മകൻ ജഗനായി ജീവ; യാത്ര 2 സിനിമയുടെ ട്രെയിലർ



ജിവി പ്രകാശാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ബങ്ക്ലൻ, നവിൻ നൂളി പിആർഒ: ശബരി തുടങ്ങിയവരും അണിയറയിൽ അണിനിരിക്കുന്നു. തെലുങ്കിൽ ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. 


കഴിഞ്ഞ വർഷം തിയറ്ററുകളിൽ എത്തിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖറിന്റേതായി റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ലക്കി ഭാസ്ക്കർ. ഈ ചിത്രത്തിന് ശേഷം മണിരത്നത്തിന്റെ കമൽ ഹാസൻ ചിത്രം തഗ് ലൈഫിലും ദുൽഖർ പ്രധാനവേഷത്തിൽ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.