Kochi : മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖുർ സൽമാൻ (Dulquer Salman) ചിത്രം കുറുപ് (Kurup) തീയേറ്ററുകളിൽ (Theater)  തന്നെ റിലീസ് ചെയ്യും. ചിത്രത്തിന് ഒടിടി റിലീസ് ആയിരിക്കും ഉണ്ടാവുകയെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മത്താക്കൾ അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒക്ടോബർ 25 മുതൽ തീയേറ്ററുകൾ തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കുറുപ്പിന്റെ റിലീസ് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്.  ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.


ALSO READ: Theater Opening| ആദ്യ ചിത്രം കുറുപ്പ്, തീയ്യേറ്റർ തുറക്കലിന് തീരുമാനങ്ങൾ ഇങ്ങിനെ


സുകുമാര കുറിപ്പിനെ കുറിച്ച് കേരള പൊലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.  റിലീസ് (Release) ചെയ്തപ്പോൾ തന്നെ ടീസറിന് വൻ സ്വീകരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ഇനിയും അറിയാത്ത സുകുമാര കുറുപ്പ് കേരളത്തിന് ഇപ്പോഴും ഒരു ചുരുളഴിയാത്ത രഹസ്യമാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്.


ALSO READ: Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി


35 കോടിയാണ് ചിത്രത്തിൻറെ ബജറ്റ് ദുൽഖർ (Dulquer) സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് കുറുപ്പ് തീയേറ്ററിലെത്തുന്നത്.105 ദിവസമെടുത്താണ് ചിത്രത്തിൻറെ ചിത്രീകരണം  പൂർത്തിയാക്കിയത്.


ALSO READ: Theater Opening Kerala| സിനിമക്ക് പുതുജീവൻ, കേരളത്തിൽ തീയ്യേറ്ററുകൾ തുറക്കുന്നു


 ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.