Theater Opening| ആദ്യ ചിത്രം കുറുപ്പ്, തീയ്യേറ്റർ തുറക്കലിന് തീരുമാനങ്ങൾ ഇങ്ങിനെ

ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, മിഷൻ സി, സ്റ്റാർ എന്നീ ചിത്രങ്ങളും ഇതിനൊപ്പം തീയേറ്ററിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 02:14 PM IST
  • സർക്കാരുമായുള്ള ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ വ്യക്തമാക്കിയിരുന്നു.
  • നികുതി ഒഴിവാക്കൽ, കരണ്ട് ബില്ലിൽ ഇളവ് തുടങ്ങി നിരവധി ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.
  • തിങ്കളാഴ്ച തീയ്യേറ്ററുകൾ തുറക്കുമെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്
Theater Opening| ആദ്യ ചിത്രം  കുറുപ്പ്, തീയ്യേറ്റർ തുറക്കലിന് തീരുമാനങ്ങൾ ഇങ്ങിനെ

കൊച്ചി: അങ്ങിനെ ഇളവേളക്ക് ശേഷം സംസ്ഥാനത്തെ തീയ്യേറ്റർ തുറക്കലിന്  തീരുമാനമാകുന്നു. ആദ്യ പ്രധാന ചിത്രമായി ദുൽഖറിൻറെ കുറുപ്പായിരിക്കും എത്തുക. നവംബർ 12-നായിരിക്കും സിനിമ റിലീസാവുന്നത്. ചിത്രം ഒടിടി റിലീസിനെത്തുമെന്നായിരുന്ന ആദ്യം അറിയിച്ചിരുന്നത്. 

ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, മിഷൻ സി, സ്റ്റാർ എന്നീ ചിത്രങ്ങളും ഇതിനൊപ്പം തീയേറ്ററിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സർക്കാരുമായുള്ള ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ വ്യക്തമാക്കിയിരുന്നു. 

ALSO READ: Theater Opening Kerala| സിനിമക്ക് പുതുജീവൻ, കേരളത്തിൽ തീയ്യേറ്ററുകൾ തുറക്കുന്നു

 

നികുതി ഒഴിവാക്കൽ, കരണ്ട് ബില്ലിൽ ഇളവ് തുടങ്ങി നിരവധി ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. ഇവയിലൊക്കെയും അനുകൂലമായ നിലപാട് സർക്കാരിനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. നികുതി ഇളവ് ആവശ്യം ചർച്ച ചെയ്യാമെന്ന് ഉറപ്പ് കിട്ടിയതായി ഉടമകൾ പറയുന്നു.

തിങ്കളാഴ്ച തീയ്യേറ്ററുകൾ തുറക്കുമെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. സെക്കൻറ് ഷോ ഉൾപ്പടെ ഉണ്ടായിരിക്കും. സർക്കാരിൻറെ അനുകൂല നിലപാടോടെ സിനിമാ പ്രേമികൾക്ക് ആവേശമായിട്ടുണ്ട്. ഇനി ഏതൊക്കെ സിനിമകൾ എപ്പോഴൊക്കെ പ്രദർശനത്തിനെത്തുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. 

ALSO READ: സിനിമാ തീയേറ്ററുകളിൽ സെക്കൻഡ് ഷോകൾക്ക് അനുമതി, 12 മണിവരെ തീയേറ്ററുകൾ പ്രവർത്തിക്കും

 

മിന്നൽ മുരളിയടക്കം നിരവധി സിനിമകൾ നേരത്തെ തന്നെ ഒടിടി പ്രഖ്യാപനം നടത്തിയിട്ടുള്ളതിനാൽ ഇവ ഒടിടിയിൽ തന്നെയായിരിക്കും റിലീസിനെത്തുന്നത്. അത് കൊണ്ട് തന്നെ  നിരവധി ചിത്രങ്ങൾ ഇതിനോടകം വരാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

 

 

Trending News