Kochi : ദുൽഖർ സൽമാൻ (Dulquer Salman) നായകനാകുന്ന റോഷൻ ആൻഡ്രൂസ് (Roshhan Andrrews) ചിത്രം സല്യൂട്ടിന്റെ (Salute) പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സമര നടുവിൽ നിൽക്കുന്ന ദുൽഖറിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസോ മറ്റു ചിത്രീകരണ വിവരങ്ങളോ അല്ല പോസ്റ്റർ പങ്കുവെച്ചതിലൂടെ അറിയിച്ചിരിക്കുന്നത്.


ALSO READ : ഫഹദ് ഫാസിലിനെ തനിക്ക് ഏറെ ഇഷ്ടം, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ വിക്കി കൗശല്‍


നിലവിലെ കോവിഡ് സാഹചര്യത്തിൽ തിയറ്ററുകളുടെ പ്രവർത്തനവും സിനിമ ഷൂട്ടിങും നിർത്തിവെച്ചിരിക്കുന്നതിനാൽ ചലച്ചിത്ര മേഖല ആകെ പ്രതിസന്ധിയിലാണ്. അവയ്ക്ക് പ്രചോദനമാകും വിധമാണ് പങ്കുവെച്ച പോസ്റ്ററിനൊപ്പമുള്ള കുറിപ്പും.


ഒരുനാൾ ഇതെല്ലാം കടന്ന് പോകും നിങ്ങൾക്ക് കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ നിർമിക്കുന്നത് വീണ്ടും ആരംഭിക്കും. അത് പിന്നീട് നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്ന് തിരിച്ചറിയുകയും ചെയ്യുമായിരിക്കുമെന്നാണ് താരം പോസ്റ്റിറിന് നൽകിയ കുറിപ്പിലൂടെ അറയിച്ചിരിക്കുന്നത്. 



ALSO READ : ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി


അരവിന്ദ കരുണാകരൻ എന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ദുൽഖർ ഇതിൽ കൈകാര്യം ചെയ്യുന്നത്. ഒരു മുഴുനീളൻ പൊലീസ് ഓഫീസർ വേഷത്തിൽ ദുൽഖർ ആദ്യമായിട്ടാണ് എത്തുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പൊലീസ് കഥപാത്രമായിരുന്നു ദൽഖർ അവതരിപ്പിച്ചിരുന്നത്. പുതിയ പോസ്റ്ററിൽ സമര നടുവിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണിക്കുന്നത്. 


ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. പ്രശസ്‌ത യുവതാരം സാനിയ ഇയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 


ALSO READ : ഫാൻസിനെ നിരാശപ്പെടുത്തിയ മോഹൻ കുമാർ: ഒരു ഫീൽഗുഡ് ചിത്രം മാത്രം


തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറിന്റെ തന്റെ പ്രൊഡക്ഷൻ ബ്രാൻഡായ വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്നതും പ്രത്യേകതയുണ്ട്. ദുൽഖറിനെയും ഡയാന പെന്റിയെയും സാനിയ ഇയ്യപ്പനെയും കൂടാതെ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക