Mumbai : ദുൽഖർ സൽമാൻ (Dulquer Salmaan), സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകി (R Balki) ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. 'ചുപ്' (Chup) പേരിട്ടിരിക്കുന്ന ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന് ടാഗ് ലൈൻ നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.


ALSO READ : Rashmi Rocket| തപ്സ്സീക്ക് ഒാട്ടം അത്ര പരിചയം ഇല്ലെന്നു തോന്നുന്നു,പക്ഷെ സംഭവം അതുക്കും മേലെ



ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി അടുത്തിടെ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.


ALSO READ : Satyajit Ray Award | നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്ക് സംവിധായകന്‍ ബി. ഗോപാലിന്


ചുപ് 2022 ആദ്യത്തോടെ തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്തേക്കുമെന്ന് ബാൽകി തന്റെ അഭുമുഖത്തിൽ സൂചന നൽകിയിരുന്നു. ബാൽകി ആദ്യമായിട്ടാണ് ത്രില്ലർ വിഭാഗത്തിൽ ചിത്രം നിർമിക്കുന്നത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി.


ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.


ALSO READ : Variyamkunnan Movie: വാരിയംകുന്നനിൽ നിന്ന് പിന്മാറിയത് വ്യക്തിപരമായ കാരണങ്ങൾ മൂലമല്ലെന്ന് പൃഥ്വിരാജ്


ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ഇതിന് മുമ്പ് ഇർഫാൻ ഖാനിനൊപ്പം കാർവാനിലും, സോനം കപൂറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നായകനായി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.