Dunki vs Salaar : ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിന്നതിന് മുമ്പ് സലാറിനെ തകർത്ത് ഡങ്കി. ക്രിസ്മസ് റിലീസായി എത്തുന്ന ഒരു ചിത്രങ്ങളുടെ ട്രെയിലറുകൾ കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ട്രെയിലറുകൾ റിലീസായി 24 മണിക്കൂറകൾ കൊണ്ട് ഏറ്റവും കൂടുതൽ പേർ കണ്ട കണക്കിലാണ് സലാറിനെ ഡങ്കി മറികടന്നത്. ഇരു സിനിമകളുടെ ഹിന്ദി പതിപ്പ് ട്രെയിലറുകളുടെ കണക്കിലാണ് ഡങ്കി സലാറിനെ മറികടന്നത്. ഡങ്കി ട്രെയിലർ റിലീസായി 24 മണിക്കൂറിനുള്ളിൽ കണ്ടത് 62 മില്യൺ പേരാണ്. അതേസമയം പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ട്രെയിലർ ഹിന്ദിയിൽ കണ്ടരിക്കുന്നത് 53.75 മില്യൺ പേരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു ചിത്രങ്ങളും ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്. ത്രി ഇഡിയറ്റ്സ്, പികെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാർ ഹിറാനിയാണ് ഡങ്കി ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡങ്കി. കെജിഎഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീലാണ് പ്രഭാസ് നായകനായി എത്തുന്ന സലാർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ മലയാളി താരം പൃഥ്വിരാജുമെത്തുന്നുണ്ട്.


ALSO READ : Malaikottai Vaaliban : 'ഇനി കാണാൻ പോകുന്നതാണ് സത്യം'; മോഹൻലാലിന്റെ മാറ്റൊരു അവതാരപ്പിറവി... മലൈക്കോട്ടൈ വാലിബൻ ടീസർ


24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രങ്ങളുടെ ട്രെയിലർ


ഡങ്കി - 62 മില്യൺ


സലാർ - 53.75 മില്യൺ


ആദിപുരുഷ്  - 52.22 മില്യൺ


തു ഝൂത്തി മെയിൻ മക്കാർ - 50.96 മില്യൺ


അനിമൽ - 50.60 മില്യൺ


ഡങ്കിയിൽ ഹാർഡയാൽ സിങ് ദില്ലൺ എന്ന ഹാർഡിയെന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാറൂഖ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ഒരു വാക്ക് പാലിക്കാനുള്ള ഒരു സൈനികന്റെ യാത്രയുടെ ഹൃദയസ്പർശിയായ കഥയാണ് ഡങ്കിയുടേതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 


കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസൊരുക്കുന്ന സലാർ രണ്ട് ഭാഗങ്ങളിലായിട്ടാണ് തിയറ്ററുകളിൽ എത്തുക. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 


 

 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.