Dunki Movie OTT Updates:  ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷാരൂഖ് ചിത്രം ഡങ്കി ഒടിടിയിൽ എത്തിയിരിക്കുകയാണ്.  ചിത്രം തീയ്യേറ്ററുകളിൽ പ്രദർശനം നിർത്തിയിട്ട് കുറച്ച് കാലമായെങ്കിലും ചിത്രം ഒടിടിയിൽ എത്തിയതിൽ പ്രക്ഷകരും സന്തോഷത്തിലാണ്. ഷാരൂഖ്  നായകനായി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് തന്നെ സ്ട്രീമിങ്ങ് അപ്ഡേറ്റ് പങ്ക് വെച്ചിട്ടുണ്ട്. വാലൻറൈൻസ് ദിനത്തിലാണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങിയതെന്നാണ് സൂചന.


നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അതേസമയം ഡങ്കിയുടെ ഒടിടി റിലീസ് സംബന്ധിച്ച് സൂചനകൾ ഒന്നും തന്നെ ഇല്ലായിരുന്നു.  പ്രീതം ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളിയായ സി.കെ മുരളീധരൻ ആണ് ഛായാ​ഗ്രഹണം. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഇന്ന് ഡങ്കിയുടെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുന്നത്. പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ പോലെ ഡങ്കിയും വമ്പൻ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും. ബോക്സ് ഓഫീസിൽ 1000 കോടി കടന്ന ചിത്രങ്ങളാണ് പഠാനും ജവാനും.


പഠാൻ, ജവാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഷാരൂഖിന്റെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി. ആദ്യമായാണ് ഹിരാനി കിംഗ് ഖാനൊപ്പം ഒന്നിക്കുന്നത്. മുന്നാഭായി എം.ബി.ബി.എസ് , 3 ഇഡിയറ്റ്സ് എന്നീ ചിത്രങ്ങൾക്കുവേണ്ടി ആദ്യം പരിഗണിച്ചിരുന്ന നായകൻ ഷാരൂഖ് ആയിരുന്നെങ്കിലും എന്തൊക്കെയോ കാരണത്താൽ ഇതു നടന്നില്ല.


നെറ്റ്ഫ്ലിക്സ് ചാർജ്ജുകൾ


നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം കാണാം. നിലവിൽ സ്ട്രീമിങ്ങ് അപ്ഡേറ്റ് നെറ്റ്ഫ്ലിക്സ് തന്നെ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്.  നിലവിൽ തങ്ങളുടെ യൂസർമാർക്കായി മികച്ച പ്ലാനുകൾ നെറ്റ്ഫ്ലിക്സ് പങ്ക് വെക്കുന്നുണ്ട്.  149 രൂപ മുതലാണ് നിങ്ങൾക്ക് നിരക്കുകൾ. ബേസിക് പ്ലാൻ 199 രൂപയും സ്റ്റാൻഡേർഡ് പ്ലാന് 499 രൂപയുമാണ് നിരക്ക് പ്രീമിയം പ്ലാനി 649 രൂപയുമാണ്. ഇവയെല്ലാം പ്രതിമാസ നെറ്റ് ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നിരക്കുകളാണ്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.