Dunki Movie : ഹാട്രിക് 1,000 കോടി ലോഡിങ്; ഡങ്കി ട്രെയിലർ
Dunki Movie Trailer : തപ്സി പന്നുവാണ് ചിത്രത്തിൽ ഷാറൂഖ് ഖാന്റെ നായികയായി എത്തുന്നത്
ബോക്സ് ഓഫീസിൽ ഹാട്രിക് ആയിരം കോടി നേട്ടത്തിനായി ഷാറൂഖ് ഖാന്റെ ഡങ്കി. ഡിസംബർ 21ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനധികൃതമായി കുടിയേറ്റം നടുത്തുന്നവരുടെ കഥയാണ് ഡങ്കിയെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ത്രീ ഇഡിയറ്റ്സ്. പികെ സഞ്ജു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാർ ഹിരാനിയാണ് ഡങ്കി ഒരുക്കിയിരിക്കുന്നത്. അനധികൃതമായി ഒരിടത്തേക്ക് പ്രവേശിക്കുന്നവരെയാണ് ഹിന്ദിയിൽ ഡങ്കി എന്നി വിശേഷിപ്പിക്കുന്നത്.
ചിത്രത്തിൽ ഹാർഡയാൽ സിങ് ദില്ലൺ എന്ന ഹാർഡിയെന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാറൂഖ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ഒരു വാക്ക് പാലിക്കാനുള്ള ഒരു സൈനികന്റെ യാത്രയുടെ ഹൃദയസ്പർശിയായ കഥയാണ് ഡങ്കിയുടേതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
ALSO READ : Yash 19 : കെജിഎഫിന് ശേഷം ഒന്നര വർഷത്തെ ഇടവേള, ഇനി അടുത്ത ചിത്രം; യഷ് 19ന്റെ ടൈറ്റിൽ പ്രഖ്യാപന തീയതി പുറത്ത്
തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രീതം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളിയായ സി.കെ മുരളീധരൻ ആണ് ഛായാഗ്രഹണം. പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ പോലെ ഡങ്കിയും വമ്പൻ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും. ബോക്സ് ഓഫീസിൽ 1000 കോടി കടന്ന ചിത്രങ്ങളാണ് പഠാനും ജവാനും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.