Yash 19 : കെജിഎഫിന് ശേഷം ഒന്നര വർഷത്തെ ഇടവേള, ഇനി അടുത്ത ചിത്രം; യഷ് 19ന്റെ ടൈറ്റിൽ പ്രഖ്യാപന തീയതി പുറത്ത്

Yash 19 Title : മലയാളി സംവിധായക ഗീതു മോഹൻദാസ് യഷിന്റെ കരിയറിലെ 19-ാം ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 05:16 PM IST
  • ഡിസംബർ എട്ടിന് രാവിലെ 9.55ന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടും
  • കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Yash 19 : കെജിഎഫിന് ശേഷം ഒന്നര വർഷത്തെ ഇടവേള, ഇനി അടുത്ത ചിത്രം; യഷ് 19ന്റെ ടൈറ്റിൽ പ്രഖ്യാപന തീയതി പുറത്ത്

കെജിഎഫിലൂടെ പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ താരമായി മാറിയ യഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന തീയതി പുറത്ത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യഷിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ഡിസംബർ എട്ടിന് രാവിലെ 9.55ന് ചിത്രത്തിന്റെ ടൈറ്റിലും മറ്റ് വിവരങ്ങളും പുറത്ത് വിടുമെന്ന് യഷ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്. കന്നഡ സിനിമ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

"ഞാൻ വിശ്രമിക്കുകയല്ല, ഞാൻ ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ നൽകിയ ധൈര്യത്തിന്റെ പിൻബലത്തിലാണ്. ഒരു കാര്യം ഓർക്കേണ്ടത്, പകുതി മാത്രം പാകമായ ഭക്ഷണം വിളുമ്പാൻ എനിക്ക് താൽപര്യമില്ല. ദയവായി അൽപം ക്ഷമം വേണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രം ഉറപ്പായി ഉണ്ടാകും" നേരത്തെ ഒരു പൊതുവേദിയിൽ വെച്ച് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് യഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

ALSO READ : Cheena Trophy Movie : ജാക്കി ചാന്റെ പടം പോലെയുണ്ട്..! ധ്യാൻ ശ്രീനിവാസന്റെ 'ചീനട്രോഫി' ട്രെയിലർ

മലയാളി സംവിധായക ഗീതു മോഹൻദാസാണ് പ്രഖ്യാപനത്തിന് ഒരുങ്ങുന്ന യഷിന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാൻ ഇന്ത്യൻ താരത്തെ വെച്ച് ആക്ഷൻ ചിത്രമാകും ദേശീയ അവാർഡ് ജേതാവായ ഗീതു മോഹൻദാസ് ഒരുക്കുകയെന്ന് ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ഇത് സംബന്ധിച്ചു ചർച്ച് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുമ്പോൾ മലയാളി താരം റിമ കല്ലിങ്കൽ സ്ഥിരീകരിക്കും വിധം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. ലയേഴ്സ് ഡൈസ്, നിവിൻ പോളിയുടെ മൂത്തോൻ എന്നീ സിനിമകളുടെ സംവിധായികയായിരുന്നു ഗീതു മോഹൻദാസ്. പ്രഖ്യാപനത്തിന് ശേഷം ഡിസംബർ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News