Ponniyin Selvan 2: അനധികൃത പണമിടപാട്; പൊന്നിയിന്‍ സെല്വന് നിർമാതാവിന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്
ED raids at Ponniyin Selvan producer`s office: പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടു ഭാഗങ്ങളും നിർമ്മിച്ചത് പ്രൊഡക്ഷന്‍സ് ആയിരുന്നു.
ചെന്നൈ: തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ചെന്നൈയിലെ ഓഫീസിലും പരിസരത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ റെയ്ഡ്. മണിരത്നം സംവിധാനം ചെയ്ത ബ്രഹാമാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടു ഭാഗങ്ങളും നിർമ്മിച്ചത് ലൈക്കയാണ്. അനധികൃത പണമിടപാട് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.
2014-ല്‍ വിജയ് നായകനായെത്തിയ കത്തി എന്ന സിനിമയാണ് ലൈക്ക നിര്‍മിക്കുന്ന ആദ്യചിത്രം. പിന്നീട് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാന്‍, ഡോണ്‍ തുടങ്ങിയ നിരവധി സിനിമകള്‍ നിര്‍മ്മാമം വഹിച്ചു. ലൈകയുടെ അടുത്ത വമ്പന്‍ പ്രോജക്ട് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ്
ALSO READ: യഥാർത്ഥ പേര് വെളിപ്പെടുത്തി 'ദി കേരള സ്റ്റോറി' നടി അദാ ശർമ്മ; പേര് മാറ്റൻ കാരണം ഇതാണ്!
നിര്‍മാണം കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികൂടിയാണ് ലൈക്ക.ലൈക്ക വിതരണം ചെയ്ത പ്രധാനചിത്രങ്ങള്‍ നാനും റൗഡി താന്‍, വിസാരണൈ, കാലാ, ഇരുമ്പ് തിരൈ, പുഷ്പ-ദ റൈസ്, ആര്‍.ആര്‍.ആര്‍, സീതാരാമം, തുണിവ്, കബ്‌സ തുടങ്ങിയവയാണ്.
ഇന്ത്യന്‍ സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ വമ്പൻ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍റെ ആദ്യ ഭാഗം. ചിത്രം ആഗോള ബോക്‌സോഫീസില്‍ നിന്ന് നേടിയത് 492 കോടി ആയിരുന്നു . വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരായിരുന്നു താരനിരയില്‍.
ഇക്കഴിഞ്ഞ മാസമാണ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന വേളയിലാണ് ഇപ്പോൾ നിര്‍മാണ കമ്പനിയിൽ ഇ.ഡി പരിശോധന നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...