ഏറെ വിവാദങ്ങൾക്ക് വഴിയരുക്കിയ ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശ്സ്തയായ നടിയാണ് അദാ ശർമ്മ. ഇപ്പോൾ ഇതാ അദാ ശർമ്മയുടെ പുതിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുയാണ്. യൂട്യൂബർ പവാനി മൽഹോത്രയുമായുള്ള അഭിമുഖത്തിനിടെ തന്റെ യഥാർത്ഥ പേര് ചാമുണ്ഡേശ്വരി അയ്യർ ആണെന്നും പിന്നീട് ആദാ ശർമ്മ എന്നാക്കി മാറ്റിയെന്നും നടി വെളിപ്പെടുത്തി.
എന്തുകൊണ്ടാണ് ഇത്രയും ലളിതമായ ഒരു പേര് തിരഞ്ഞെടുത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് അദാ ശർമ്മ രസകരമായ മറുപടിയാണ് നൽകിയത്. തന്റെ യഥാർത്ഥ പേര് ചാമുണ്ഡേശ്വരി അയ്യർ എന്നാണ്. യഥാർത്ഥ പേര് ഉച്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആളുകൾക്ക് തന്റെ യഥാത്ഥ പേര് ശരിയായി പറയാൻ കഴിയില്ലെന്നും ഇതാണ് ചാമുണ്ഡേശ്വരി അയ്യർ എന്ന് പേര് മാറ്റാൻ പ്രേരിപ്പിച്ചതെന്നും അദാ ശർമ്മ വ്യക്തമാക്കി.
ALSO READ: നിഖിലിന്റെ പാൻ ഇന്ത്യൻ ത്രില്ലർ ചിത്രം 'സ്പൈ'; ടീസർ ലോഞ്ച് നടന്നു, ജൂണിൽ റിലീസ്
2008ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രമാണ് 1920. ഈ ചിത്രത്തിൽ രജനീഷ് ദുഗ്ഗലിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് അദാ ശർമ്മ ആദ്യമായി ശ്രദ്ധേയയായത്. ചിത്രം ബോക്‌സ് ഓഫീസ് വിജയമായിരുന്നെങ്കിലും പിന്നീട് അദയുടെ ജനപ്രീതി പതുക്കെ ഇടിഞ്ഞു. പിന്നീട്, വിദ്യുത് ജംവാൾ നായകനായി എത്തിയ കമാൻഡോ എന്ന ചിത്രത്തിലെ അദാ ശർമ്മയുടെ പ്രകടനം ശ്രദ്ധേയമായി. ഹസീ തോ ഫേസി, സെൽഫി തുടങ്ങിയ മറ്റ് ബോളിവുഡ് ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലും അദാ ശർമ്മ പ്രത്യക്ഷപ്പെട്ടു. എന്നാൽ, ദി കേരള സ്റ്റോറിയിലൂടെയാണ് അദ സിനിമ രംഗത്ത് ചുവട് ഉറപ്പിച്ചത്.
കോളേജിൽ പോകുന്ന പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നതിനായി ബ്രെയിൻ വാഷ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി പറയുന്നത്. മതം മാറിയതിന് ശേഷം പെൺകുട്ടികളെ നിർബന്ധിതമായി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ നിർബന്ധിക്കുകയും ഭീകര ദൗത്യങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നു. അദയെ കൂടാതെ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എല്ലാവരും സിനിമ കാണണം എന്നതായിരുന്നു എന്റെ ഏക സ്വപ്നം, അത് തന്നെയാണ് എനിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ്. ആ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ് ദി കേരള സ്റ്റോറിയുടെ വിജയത്തെക്കുറിച്ച് ഒടിടി പ്ലേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആദ ശർമ്മ പറഞ്ഞു.
വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലായിട്ടും ചിത്രം ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിൽ ദി കേരള സ്റ്റോറിയ്ക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. അനുപം ഖേറിന്റെ ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ ഒന്നാം ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനെ ദി കേരള സ്റ്റോറി മറികടന്നു എന്ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. മെയ് 5 ന് റിലീസ് ചെയ്ത ചിത്രം 10 ദിവസം കൊണ്ട് 135 കോടി രൂപ നേടിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിൻ്റെ വാരാന്ത്യ കളക്ഷനിൽ വൻ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടി രൂപയാണ് വിവിധ തിയേറ്ററുകളിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്. ശനിയാഴ്ച 19.50 കോടി രൂപയായിരുന്നു ദി കേരള സ്റ്റോറിയുടെ കളക്ഷൻ. കുതിപ്പ് തുടരുകയാണെങ്കിൽ വൈകാതെ തന്നെ ചിത്രം 150 കോടി ക്ലബ്ബിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...