Eesho Movie : `മിന്നാമിന്നി പെണ്ണേ`; ജയസൂര്യയുടെ ഈശോയിലെ പുതിയ ഗാനമെത്തി; ചിത്രത്തിൻറെ റിലീസ് ഉടൻ
Eesho Movie Song : ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്.
ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഈശോയിലെ പുതിയ ഗാനം പുറത്തു വിട്ടു. മിന്നാമിന്നി പെണ്ണേ എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാദിര്ഷയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സുജേഷ് ഹരി വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹിദാ സക്കീറാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നാദിർഷായുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് ഈശോ. ജയസൂര്യയുടെ ഇതുവരെയുള്ള ചിത്രങ്ങളേക്കാൾ വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലർ ഏറെ ജനശ്രദ്ധനേടിയിരുന്നു. സുനീഷ് വാരനാടിൻറെ രചനയിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നാദിർഷയാണ് ചിത്രത്തിൻറെ സംഗീതം. പിന്നണി ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ALSO READ: Eesho Movie : ഈശോ എന്ന് നാദിർഷ ചിത്രത്തിന് പേര് നൽകാൻ അനുമതി നിഷേധിച്ച് ഫിലിം ചേമ്പർ
ചിത്രത്തിൽ ജയസൂര്യയെയും, നമിത പ്രമോദിനെയും കൂടാതെ ജാഫർ ഇടുക്കി, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ചെയ്തത്. കേരളത്തിൽ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്.
സംഗീതം: നാദിർഷാ, പശ്ചാത്തല സ്‌കോർ: രാഹുൽ രാജ്, വരികൾ: സുജേഷ് ഹരി, കല: സുജിത് രാഘവ്, എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊ.കൺട്രോളർ: നന്ദു പൊതുവാൾ, സൗണ്ട് ഡിസൈൻ: എബി ജുബിൻ, ശബ്ദമിശ്രണം: അജിത് എ ജോർജ്ജ്, വേഷം: അരുൺ മനോഹർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, നൃത്തസംവിധാനം: ബൃന്ദ മാസ്റ്റർ, കളറിസ്റ്റ്: രമേഷ് സി പി, ചീഫ് അസോസിയേറ്റ്: സൈലക്‌സ് എബ്രഹാം, അസോസിയേറ്റ്: വിജീഷ് പിള്ള & കോട്ടയം നസീർ, മേക്കപ്പ്: പി.വി. ശങ്കർ, സ്റ്റിൽസ്: സിനത്ത് സേവിയർ, പി.ആർ.ഒ: എ.എസ്. ദിനേശ്, വിഷ്വൽ ഇഫക്ട്സ്: ജോർജി ജോ അജിത്ത്, ഡിസൈൻ: ടെൻപോയിന്റ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...