Ela Veezha Poonchira OTT Update: സൗബിന്‍ ഷാഹിർ പോലീസ് വേഷത്തിലെത്തിയ ചിത്രം ഇല വീഴാ പൂഞ്ചിറ ഒടിടിയിലെത്തി. 2022 ജൂലൈ 15ന് തിയേറ്ററിൽ എത്തിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. ചിത്രം ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ് ആണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രം മുന്നറിയിപ്പുകൾ ഒന്നും കൂടാതെ ഒടിടിയിലെത്തി. ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈം വീഡിയോസിലാണ് സ്ട്രീം ചെയ്യുന്നത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമല്ലായിരുന്നെങ്കിലും മോശമല്ലാത്ത അഭിപ്രായം നേടിയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് കൂടുതൽ നാൾ തിയേറ്ററുകളിൽ പ്രദർശനം തുടരാനും സാധിച്ചില്ല. തുടർന്ന് എല്ലാവരും ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 6 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്. 3 കോടി മാത്രമാണ് ബോക്സ് ഓഫീസ് കളക്ഷനെന്നും റിപ്പോർട്ടുണ്ട്. വിഷ്ണു വേണു നിർമ്മിച്ച ചിത്രത്തിന് ജി.നിധീഷ് ആണ് കഥ എഴുതിയത്. മനേഷ് മാധൻ ഛായഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. അനിൽ ജോൺസൺ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അജയൻ അഡാട്ടാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറക്കിയ ചിത്രം എന്ന പ്രത്യേകതയും 'ഇല വീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌.


Also Read: Run Baby Run Ott Update: ആർജെ ബാലാജി ചിത്രം 'റൺ ബേബി റൺ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?


 


സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇല വീഴാ പൂഞ്ചിറ.


തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: 


പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, വിതരണം: സെൻട്രൽ പിക്ചേഴ്സ്‌, ഓവർസീസ്‌ ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്‌, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.