ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. ചിത്രത്തിന്റേതായി എത്തിയ അപ്ഡേറ്റുകൾ എല്ലാം തന്നെ ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ ചിത്രത്തിലെ താരനിരയിലേക്ക് ഒരു തമിഴ് നടൻ കൂടി എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അർജുൻ ദാസ് ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് പുതിയ അപ്ഡേറ്റ്. സെറ്റിൽ അർജുൻ ജോയിൻ ചെയ്തുവെന്നാണ് റിപ്പോർട്ട്. അർജുന്റ ആദ്യ മലയാള ചിത്രമാണിത്. ഇതോടെ എമ്പുരാനെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഉയർന്നിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അർജുനെ കൂടാതെ ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. ലൂസിഫറിൽ ഇല്ലാത്ത കഥാപാത്രങ്ങളാണ് ഇവർ. ലൂസിഫർ ബോക്സ്ഓഫീസിൽ വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു. ജൂൺ 15 മുതൽ ​35 ദിവസത്തേക്ക് ​ഗുജറാത്തിലാകും ചിത്രത്തിന്റെ ഷൂട്ടെന്ന് റിപ്പോർട്ടുണ്ട്. അബുദാബിയിലും ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തുടങ്ങിയവരും അഭിനയിക്കുന്നു.


Also Read: Actor Krishna Kumar daughter Diya Ozy Marriage: ഓസിയുടെ സന്തോഷം ഞങ്ങളുടെയും; കൃഷ്ണകുമാറിന്റെ വീട്ടിൽ ഇനി കല്യാണം മേളം


 


മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.