വിനീത് ശ്രീനിവാസന്റെ മാസ്മരിക ശബ്ദത്തിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന് പുതിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം. "എൻ സർഗ്ഗ സൗന്ദര്യമേ" എന്ന  ഷോർട്ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്. സബിൻസ് റെസൈറ്റൽ എന്ന യുട്യൂബ് ചാനലിൽ ആണ് ഇത് റീലീസ് ആയിരിക്കുന്നത്. ചെന്നൈ യാത്രയിൽ പരസ്പരം പ്രണയം തുറന്ന് പറയാൻ ശ്രമിക്കുന്ന രണ്ടു പേരുടെ കഥയാണ് എൻ സർഗ്ഗ സൗന്ദര്യമേ. ആർ. ശ്രീരാജ് ആണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. റുജൈബ്‌ പന്തർ, ശ്രീരാജ് രാജശേഖരൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്നു..


COMMERCIAL BREAK
SCROLL TO CONTINUE READING

കോമഡി സ്കിറ്റുകളിലൂടെയും ബി​ഗ് ബോസിലൂടെയും ഏവർക്കും പരിചിതനായ കുട്ടി അഖിലും നവാഗതയായ കൃഷ്ണ ശ്രീസുതനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിർമാണം, ഗാനരചന, സംഗീതം ചെയ്തിരിക്കുന്നത് സബിൻസ് റെസൈറ്റൽ ആണ്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും എഡിറ്റിംഗ് സുജിർ ബാബുവും നിർവഹിക്കുന്നു. വിനീത് ശ്രീനിവാസനോടൊപ്പം ഗായത്രി രാജീവും ​ഗാനം പാടിയിരിക്കുന്നു. യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് "എൻ സർഗ്ഗ സൗന്ദര്യമേ" എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം.



Saturday Night: വിജയ് യേശുദാസിന്റെ ശബ്ദത്തിൽ നിലാതുമ്പി നീ!!! 'സാറ്റർഡേ നൈറ്റി'ലെ ലിറിക്ക് വീഡിയോ ​ഗാനം


നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ പുതിയ ​ഗാനമെത്തി. 'നിലാത്തുമ്പി നീ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ജേക്ക്സ്‌ ബിജോയ് ആണ് ​ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ടിന് ശേഷം നിവിൻ - വിജയ് യേശുദാസ് കോമ്പോയിലെത്തിയ പാട്ട് ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. 


അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്‌. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്നാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിച്ച സൂചന. ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്റെ എന്റർടെയ്നിം​ഗ് ആയിട്ടുള്ള മറ്റൊരു കഥാപാത്രത്തെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.