Unni Mukundan ED Raid | ഉണ്ണി മുകുന്ദന്റെ വീട്ടിലെ ഇഡി റെയ്ഡ് ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്; പരിശോധന മേപ്പടിയാന്റെ സ്രോതസ്സിനെ കുറിച്ചാണെന്ന് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദന്റെ ഓഫീസിന് പുറമെ മലപ്പുറത്തും കൊച്ചിയിലുമായിട്ടാണ് പ്രധാനമായും പരിശോധന നടന്നത്.
പാലക്കാട് : നടൻ ഉണ്ണി മുകുന്ദന്റെ (Actor Unni Mukundan) വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറെക്ടറേറ്റ് നടത്തിയ റെയ്ഡ് ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്. കണ്ണൂരിലെ മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പിൽ (Morris Coin Cryptocurrency) നടൻ ഉണ്ണി മുകുന്ദന്റെ സിനിമാ കമ്പിനി യുഎംഎഫിനെ ബന്ധമുണ്ടോ എന്ന് കണ്ടെത്താനായിരുന്നു കേന്ദ്ര ഏജൻസിയുടെ പരിശോധന (ED Raid). റെയ്ഡിൽ ക്രിപ്റ്റോകറൻസികൾ അടക്കമുള്ള കോടികൾ വിലമതിക്കുന്ന വസ്തുക്കളും രേഖകളും ഇഡി പിടിച്ചെടുത്തു.
കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പിലെ പ്രതി നിഷാദുമായി ഉണ്ണി മുകുന്ദന്റെ സിനിമ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിം പ്രൈവറ്റ് ലിമിറ്റഡിന് ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് ഇഡി ഇന്നലെ ജനുവരി നാലിന് പാലക്കാടുള്ള താരത്തിന്റെ വീടിനോട് ചേർന്നുള്ള ഓഫീസിൽ പരിശോധന നടത്തിയത്. കണ്ണൂർ പോലീസിൽ രജിസ്റ്റർ ചെയ്ത പരാതിമേൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡയറെക്ടറേറ്റിന്റെ അന്വേഷണത്തിലാണ് ഇന്നലെ നടന്ന പരിശോധന.
ALSO READ : നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ED റെയ്ഡ്
ഉണ്ണി മുകുന്ദന്റെ ഓഫീസിന് പുറമെ മലപ്പുറത്തും കൊച്ചിയിലുമായിട്ടാണ് പ്രധാനമായും പരിശോധന നടന്നത്. കൊച്ചിയിൽ അൻസാരി നെക്സൽ, ട്രാവൻകൂർ ബിൽഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ കമ്പനികളും ഇഡി പരിശോധന നടത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു ഇഡി അറിയിച്ചു.
എന്നാൽ ഇഡിയുടെ പരിശോധന മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചാണെന്നാണ് നടൻ ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോടായി അറിയിച്ചിരിക്കുന്നത്. താൻ ആദ്യമായി നിർമിക്കുന്ന സിനിമയാണ് മേപ്പടിയാൻ അതിന്റെ നിക്ഷേപവും പണത്തിന്റെ സ്രോതസ്സും ബാക്കി കണക്കുകളും മറ്റ് പരിശോധിക്കാനും അറിയാനുമുള്ള സാധാരണ സന്ദർശനം വേണ്ടി മാത്രമാണ് ഇഡി തന്റെ ഓഫീസിലേക്കെത്തിയതെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പ്
കണ്ണൂർ കേന്ദ്രമായി ഒരു ക്രിപ്റ്റോകറസി കമ്പനി ഉണ്ടാക്കി. അത് ഐപിഒ (പൊതുജനങ്ങൾക്ക് വേണ്ടി ഓഹരി വാങ്ങാൻ സാധിക്കുന്നത്) രജിസ്റ്റർ ചെയ്ത് അതിലൂടെ 1,200 കോടി ശേഖരിച്ച് ഉടമസ്ഥർ മുങ്ങിയതാണ് ഈ കണ്ണൂർ മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പ്. മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസിലെ പ്രധാന പ്രതി. കേസിലെ പ്രതികൾ മിക്കവരും നിലവിൽ ഒളിവിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA