Unni Mukundan | നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ED റെയ്ഡ്

Unnimukundan ED Raid - രാവിലെ 11 മണി മുതലായിരുന്നു ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 03:19 PM IST
  • രാവിലെ 11 മണി മുതലായിരുന്നു ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്.
Unni Mukundan | നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ ED റെയ്ഡ്

കൊച്ചി : നടൻ ഉണ്ണി മുകന്റെ (Actor Unni Mukundan) വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറെക്ടറേറ്റിന്റെ റെയ്ഡ്. രാവിലെ 11 മണി മുതലാണ് ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ് (ED Raid) ആരംഭിച്ചത്. 

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ എന്ന് സിനിമയുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്തനാണ് ഇഡിയുടെ റെയ്ഡ്. എന്നാൽ റെയ്ഡ് സംബന്ധിച്ചുള്ള യാതൊരു വിശദീകരണവും ഉണ്ണി മുകുന്ദന്റെ വീട്ടിൽ നിന്ന് ലഭിച്ചിട്ടില്ല. 

നടന്നത് റെയ്ഡല്ല ഒരു വിഐപി സന്ദർശനമാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ നിലവിൽ ഉണ്ണി മേപ്പടിയാന്റെ പ്രൊമോഷൻ തിരക്കിലാണ്.

ALSO READ : മേപ്പടിയാന്‍ റോഡ് ഷോ ആരംഭിച്ചു; ചിത്രം ജനുവരി 14 നെത്തും

ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജനുവരി 14നാണ് ചിത്രത്തിന്റെ റിലീസ്. വിഷ്ണു മോഹനാണ് സംവിധായകൻ. ഉണ്ണി മുകുന്ദന്‍റെ നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ.

നിലിവൽ ചിത്രത്തിന്റെ പ്രചാരണത്തിനുള്ള റോഡ് ഷോ പുരോഗമിക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റോഡ് ഷോ ജനുവരി പത്തിന് അവസാനിക്കും.

ALSO READ : ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മേപ്പടിയാൻ പ്രദർശനത്തിനൊരുങ്ങുന്നു

ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്ര സംയോജനം. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News