Ennalum Ente Aliya Review : ചിരിപ്പിച്ച് കൊല്ലുമോ എൻറെ അളിയാ! `എന്നാലും ന്റെളിയാ` റിവ്യൂ
Ennalum Ente Aliya Movie Review സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരയ്ക്കുന്നത്
Ennalum Ente Aliya Movie Review : ബാഷ് മുഹമ്മദിന്റെ സംവിധാനത്തിൽ സൂരജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ലെന, ഗായത്രി അരുൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'എന്നാലും ന്റെളിയാ' ചിരിപ്പിച്ച് ഒരു വഴിയാക്കും. താര നിര കാണുമ്പോൾ പ്രകടനങ്ങളുടെ കാര്യത്തിൽ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. എന്നാലും ചിത്രത്തിൽ പ്രകടനങ്ങളുടെ ആറാട്ടാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ നോട്ടങ്ങൾ മുതൽ ലൗഡ് ആവേണ്ട സ്ഥലങ്ങളിൽ വരെ ആവശ്യത്തിന് ചേരുവകൾ ചേർത്തുകൊണ്ടുള്ള പ്രകടനങ്ങളാണ് സിനിമ സമ്മാനിക്കുന്നത്. കഥയുടെ ഒഴുക്കിൽ ഒരു കോമഡി സ്കിറ്റ് പോലെ തോന്നാതിരിക്കാൻ പ്രകടനങ്ങൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.
കോമഡി പല രൂപത്തിൽ ഭാവത്തിൽ സിനിമ പറയുന്നുണ്ട്. ചില സ്ഥലങ്ങളിൽ പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. സിനിമയിൽ ഉടനീളം ഒരു ചിരി പടർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. സിനിമയുടെ വിശ്വൽസും സിങ്ക് സൗണ്ടിനും ഗംഭീര കയ്യടി ലഭിക്കേണ്ടതുണ്ട്. സിങ്ക് സൗണ്ട് ഉപയോഗിച്ച രീതിയും അത് ശരിയായ രീതിയിൽ തന്നെ തീയേറ്ററിൽ നിന്നും അനുഭവിച്ചു എന്നതും എടുത്ത് പറയേണ്ടതാണ്.
ALSO READ : Hashtag Avalkkoppam: ക്ലൈമാക്സ് ട്വിസ്റ്റ് നിങ്ങളെ ഞെട്ടിക്കും; 'ഹാഷ്ടാഗ് അവൾക്കൊപ്പം' മൂവി റിവ്യൂ
' നാട്ടുകാർ എന്ത് വിചാരിക്കും' എന്ന് ഭയന്ന് ജീവിക്കേണ്ട കാര്യമുണ്ടോ? ഈ ചോദ്യം തന്നെയാണ് സിനിമ സംസാരിക്കുന്നത്. ഒരേ മതത്തിൽ നിന്ന് കല്യാണം നോക്കണം, പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല, സ്ത്രീകൾ പതിയെ സംസാരിക്കണം, ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം ഇരിക്കാൻ പാടില്ലേ? തുടങ്ങി നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ഭയന്ന് ജീവിക്കുന്ന ആളുകൾക്ക് കൂടിയാണ് സിനിമ. സ്വന്തം ഇഷ്ടത്തോടെ ജീവിക്കാൻ പേടി വേണോ? എന്നാലും ന്റെളിയാ!...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...