സൂരജ് വെഞ്ഞാറമൂടും ഗായത്രി അരുണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എന്നാലും ന്റളിയായുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 6 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.  ബാഷ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എന്നാലും ന്റളിയാ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ എന്നതാണ് എന്നാലും ന്റളിയായുടെ മറ്റൊരു പ്രധാന പ്രത്യേകത.  ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച അഭിപ്രയം നേടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.  ഗൾഫിലെ കുടുംബ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണിതെന്നാണ് അണിയറപറാത്തർ പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ: Roy Movie OTT Release : സുരാജ് വെഞ്ഞാറമൂടിന്റെ റോയ് നേരിട്ട് ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?


നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് വെഞ്ഞാറമൂട് ഹാസ്യ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധായകൻ  ബാഷ് മുഹമ്മദ് തന്നെയാണ്.  സൂരജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ  എന്നിവരെ കൂടാതെ സിദ്ദിഖ്, ലെന, മീരാ നന്ദൻ, സുധീർ പറവൂർ, ജോസുകുട്ടി, അമൃത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അതേസമയം സൂരജ് വെഞ്ഞാറമൂടിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രമാണ് റോയ്.  ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം ഡിസംബർ 9 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തർ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റോയ്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു നോവലിസ്റ്റിന്റെ തിരോധാനവും അയാളെ അന്വേഷിച്ച് പോകുന്ന മാധ്യമ പ്രവർത്തകയെ കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്.


ചിത്രം സംവിധാനം ചെയ്യുന്നത് സുനിൽ ഇബ്രാഹിമാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് റോയ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എത്തുന്നത് സിജ റോസാണ്. ടീന എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ സിജ റോസ് എത്തുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലാണ് എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ സുനിൽ ഇബ്രാഹിം തന്നെയാണ്.  സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.