Etharkkum Thunindhavan: വ്യത്യസ്തത നൽകി സൂര്യയുടെ മാസ് കോമഡി; പുതുമയില്ലാതെ `അണ്ണൻ - തങ്കച്ചി പാസം` കഥ
എതിർക്കും തുനിന്ദവൻ, പാണ്ഡിരാജ് എന്ന സംവിധായകന്റെ സ്ഥിരം കാഴ്ചകളും തമിഴ് സിനിമകളിൽ സ്ഥിരമായി കാണുന്ന `അണ്ണൻ - തങ്കച്ചി പാസം` റൂട്ടിൽ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്.
പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ടിപ്പിക്കൽ "പാണ്ഡിരാജ്" ചിത്രമായി ഒന്നാം പകുതി. കാപ്പാൻ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ തീയേറ്റർ റിലീസായി എത്തുന്ന എതിർക്കും തുനിന്ദവൻ പാണ്ഡിരാജ് എന്ന സംവിധായകന്റെ സ്ഥിരം കാഴ്ചകളും തമിഴ് സിനിമകളിൽ സ്ഥിരമായി കാണുന്ന "അണ്ണൻ - തങ്കച്ചി പാസം" റൂട്ടിൽ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്.
സൂര്യ ഒരു മാസ്സ് കോമഡി വേഷത്തിൽ എത്തുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാകുന്നത് കൊണ്ടുതന്നെ അത് വ്യത്യസ്തത നൽകുന്നുണ്ട്. വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും അവർ അവരുടെ രീതിയിൽ അവരുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്റർവെൽ ഫൈറ്റ് രംഗം എടുത്ത് പറയേണ്ടതാണ്. സൂര്യ ഫാൻസിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഒരു ട്രീറ്റ് തന്നെയാണ് ആ ഫൈറ്റ് രംഗം. കഥയിൽ ഒരു പുതുമയും ഇല്ലാത്ത ഒരു പോക്കിൽ കണ്ടിരിക്കാവുന്ന അനുഭവം. സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ഒരു പാണ്ഡിരാജ് പടം എന്നാണ് ആദ്യ പകുതിയിൽ വിലയിരുത്താൻ സാധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...