" നാഥാ   നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു "


COMMERCIAL BREAK
SCROLL TO CONTINUE READING

42 വർഷം മുൻപ് തീയേറ്ററുകളിൽ പ്രേമത്തിന്റെ ആവേശവും വിരഹത്തിന്റെ നൊമ്പരവുമായി സറീനാവഹാബിന്റെ  ഇന്ദു പാടിവരുമ്പോൾ ന വിപ്ളവകരമായ ഒരു വിഷയത്തെ  കൈവിട്ടുപോകാതെ ജാഗ്രതയോടെ  അഭ്രപാളിയിലേക്ക് ആവിഷ്കരിച്ച ഒരു കൂട്ടുകെട്ട് പിന്നണിയിലുണ്ടായിരുന്നു.  ആ കൂട്ടുകെട്ടിലെ അതുല്യപ്രതിഭയാണ് നമ്മെ വിട്ടുപോകുന്നത്. 


ബാലകൃഷ്ണൻ മാങ്ങാടിന്റെ കഥക്ക് ജോൺപോളിന്റെ തിരക്കഥയും സംഭാഷണവും  സംവിധാനത്തിൽ ഭരതൻ മാജിക്ക്.സറീനാവഹാബിനൊപ്പം , പ്രതാപ് പോത്തൻ  നെടുമുടി വേണു  രതീഷ്  കാമ്പസുകളിൽ യുവത്വത്തിന്റെ ആരവം മുഴങ്ങിയ നാളുകൾ. 


Also Read: John Paul: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു


ചാമരത്തിലെ ക്ളാസ് റൂം പരിചയപ്പെടുത്തൽ എൺപതുകളിൽ കേരളത്തിലെ വിവിധ കാമ്പസുകളിൽ പലവട്ടം ആവർത്തിച്ചു .കഴിഞ്ഞ വർഷം വരെ നിങ്ങളെ പോലെ പഠിച്ചു നടന്നവളാണ് ഞാൻ അത് കൊണ്ട് ഡോണ്ട് പ്ളേ ട്രിക്ക്സ് ഓൺ മീ .. ആദ്യ ക്ളാസിൽ ഇന്ദു ടീച്ചർ കുട്ടികൾക്ക് നൽകുന്ന മുന്നറിയിപ്പ് കാമ്പസുകൾ ഏറ്റെടുത്തു .ജോൺപോളിന്റെ സംഭാഷണ മികവിന്റെ അടയാളം. 



ടീച്ചർ കല്യാണം കഴിച്ചതാണോ എന്ന വിദ്യാർത്ഥിയായ പ്രതാപ് പോത്തന്റെ ചോദ്യം  ഹരമായി. നെടുമുടി വേണുവിന്റെ വിദ്യാർത്ഥിയായ ഫാദർ  ദ്വായാർത്ഥ പ്രയോഗമില്ലാത്ത ചിരിയുണർത്തി .പ്രേമാർത്ഥികളുടെ ഹംസമായി. 70 കളുടെ അവസാനമുള്ള കാമ്പസുകളിലെ ജീവസുറ്റ കഥാപാത്രങ്ങൾ ഓരോ രംഗത്തിലും സ്കീനിൽ തെളിഞ്ഞു. കാമ്പസുകളിലെ യുവത്വം  ഈ റിയലിസ്റ്റിക്  ചിത്രത്തിന്റെ ഒപ്പം കൂടി. 


കലാലയ ഇടനാഴികളിൽ ചാമരം ചർച്ചയായി . കാമ്പസ് ചുമരുകളിൽ ഇന്ദു ടീച്ചറും  വിനോദും പ്രമേത്തിന്റെ  അടയാളമായി .ഒളിച്ചുവെച്ചിരുന്ന  വൺവേ  പ്രണയങ്ങൾക്ക് നാവായി. അധ്യാപികയുടെ കല്യാണം ഉറപ്പിച്ചതാണെന്ന് അറിഞ്ഞപ്പോഴും സ്റ്റിൽ ഐ ലവ് യൂ എന്ന് പറയുന്ന പ്രതാപ് പോത്തൻ കാമ്പസുകളുടെ ഹീറോയായി.


അധ്യാപികയെ വിദ്യാർത്ഥി പ്രണയിക്കുന്നത്  വിഷയമാക്കിയതിൽ നെറ്റിചുളിച്ചവർപോലും ചാമരത്തിന്റെ ശില്പികളുടെ കൈയടക്കത്തിൽ അത്ഭുതപ്പെട്ടു.  തകർന്നു വീഴുമെന്ന പ്രവചിച്ച സിനിമ  ബോക്സോഫീസ് വിജയമായി.



മലയാളത്തിൽ ചാമരത്തിന് മുൻപും ചാമരത്തിന് ശേഷവും ഒട്ടേറം കാമ്പസ് സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഒരു പടി മുകളിൽ സ്ഥാനം  നേടാൻ കഴിഞ്ഞത് സത്യസന്ധവും ഒപ്പം ഭാവനാ സമ്പന്നവുമായ ആവിഷ്കാരമാണ് . കാമ്പസുകളിൽ ഒതുങ്ങിനിന്ന ജീവസുറ്റ പ്രേമത്തെ തിരക്കഥയിലൂടെ ചുരമാന്തിയെടുക്കാൻ ജോൺപോൾ എന്ന വാക്കുകളുടെ തമ്പുരാന് കഴിഞ്ഞു .കാലമെത്ര മാഞ്ഞാലും കാമ്പസുകൾക്ക് എത്ര രൂപമാറ്റവും ഭാവമാറ്റവും വന്നാലും ചാമരം  പുനർജനിക്കും ..മറ്റൊരു രൂപത്തിൽ, ഭാവത്തിൽ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.