Mumbai :  പ്രിത്വിരാജിന്റെ (Prithviraj) ഹിറ്റ് ചിത്രം എസ്രയുടെ ഹിന്ദി റീമേക്ക് എത്തുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ (Trailer) റിലീസ് ചെയ്തു. ഡിബുക്ക് (Dybbuk) എന്ന പേരിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഇമ്രാൻ ഹാഷ്മിയാണ് (Emran Hashmi) . ചിത്രം ഒക്ടോബര് 29 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രം ജയ് കെ യാണ് സംവിധാനം ചെയ്തിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ട്രെയ്‌ലർ പ്രേക്ഷകരെ മുള്മുനയിലെത്തിച്ചിരിക്കുകയാണ്.  ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയെ കൂടാതെ നികിത ദത്ത, മാനവ് കൗള്‍, ദര്‍ശന ബാനിക്, സുദേവ് നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ എഡിറ്റിങ് പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത് എ സ്വീകാര് പ്രസാദാണ്.  കൂടാതെ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത് വാസുദേവനാണ്.


ALSO READ: Marakkar Arabikadalinte Simham : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കുമെന്ന് സൂചന


ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പനോരമ സ്റ്റുഡിയോസും ടി സീരീസും സംയുക്തമായി ആണ്. ഹൊറർ വിഭാഗത്തിൽ പ്പെടുന്ന ചിത്രമാണ് ഡിബുക്ക്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പരിമിൽ റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഡിബുക്ക്.


ALSO READ: India's Oscar 2022 Entry Short List : ഇന്ത്യയുടെ ഓസ്കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ നായാട്ട് ഇടം പിടിച്ചു, ഒപ്പം മത്സരിക്കുന്നത് 14 ചിത്രങ്ങൾ


പൃഥ്വിരാജ് ചിത്രം എസ്രാ 2017 ലാണ് റിലീസ് ചെയ്തത് . ചിത്രം വംമ്പൻ ഹിറ്റായിരുന്നു. ജൂത വിശ്വാസ പ്രകാരമുള്ള ആത്മാവിനെ അടയ്ക്കാം ചെയ്യുന്ന ഡിബുക്ക് ബോക്സ് എന്ന കഥയാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം. ചിത്രത്തിൽ നായികയായി എത്തിയത് പ്രിയ ആനന്ദ് ആയിരുന്നു, പൃഥ്വിരാജ്, പ്രിയ ആനന്ദ്  എന്നിവരെ കൂടാതെ ചിത്രത്തിൽ ടൊവിനോ തോമസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.