India's Oscar 2022 Entry Short List : ഇന്ത്യയുടെ ഓസ്കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ നായാട്ട് ഇടം പിടിച്ചു, ഒപ്പം മത്സരിക്കുന്നത് 14 ചിത്രങ്ങൾ

Indian Oscar Entry പ്രതിനിധീകരിക്കേണ്ട ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊൽക്കത്തയിൽ ആരംഭിച്ചു. മലയാളം ചിത്രം നായാട്ട് (Nayattu) ഉൾപ്പെടെ 14 ചിത്രങ്ങളാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 05:04 PM IST
  • നായാട്ട് (Nayattu) ഉൾപ്പെടെ 14 ചിത്രങ്ങളാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്.
  • 15 പേരടങ്ങുന്ന ജൂറി സംഘത്തിന്റെ തലവൻ മലയാളി സംവിധായകൻ ഷാജി എൻ കരുണാണ്.
  • നായാട്ടിന് പുറമെ തമിഴിൽ നിന്ന് മണ്ടേല, ബോളിവുഡ് ചിത്രങ്ങളായ ഷേർണി, സർദാർ ഉദ്ധം എന്നിവയാണ്.
  • ഇവ കൂടാതെ ഗുജറാത്തി ചിത്രം ചെല്ലോ ഷോയും അസമീസ് ചിത്രം ബ്രിഡ്ജും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
India's Oscar 2022 Entry Short List : ഇന്ത്യയുടെ ഓസ്കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ നായാട്ട് ഇടം പിടിച്ചു, ഒപ്പം മത്സരിക്കുന്നത് 14 ചിത്രങ്ങൾ

Kolkata : 2022 ഓസ്കാറിൽ ഇന്ത്യയെ (Indian Oscar Entry) പ്രതിനിധീകരിക്കേണ്ട ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊൽക്കത്തയിൽ ആരംഭിച്ചു. മലയാളം ചിത്രം നായാട്ട് (Nayattu) ഉൾപ്പെടെ 14 ചിത്രങ്ങളാണ് പട്ടികയിൽ പരിഗണിച്ചിരിക്കുന്നത്. 15 പേരടങ്ങുന്ന ജൂറി സംഘത്തിന്റെ തലവൻ മലയാളി സംവിധായകൻ ഷാജി എൻ കരുണാണ്.

നായാട്ടിന് പുറമെ തമിഴിൽ നിന്ന് മണ്ടേല, ബോളിവുഡ് ചിത്രങ്ങളായ ഷേർണി, സർദാർ ഉദ്ധം എന്നിവയാണ്.  ഇവ കൂടാതെ ഗുജറാത്തി ചിത്രം ചെല്ലോ ഷോയും അസമീസ് ചിത്രം ബ്രിഡ്ജും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ALSO READ : Nayattu Movie: നായാട്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്. ചിത്രം ഒടിടി റിലീസായതിന് ശേഷം സിനിമയും സിനിമ പറയുന്ന രാഷ്ട്രീയവും വലിയ തോതിൽ ചർച്ചയായിരുന്നു.

ALSO READ : പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം

ഷാഹി കബീറാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സർവൈവൽ ഡ്രാമ ത്രില്ലറിൽ ഗണത്തിൽ പെടുന്ന ചിത്രത്തിന് ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്തിരുന്നത്.

ALSO READ : നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

92-ാമത് ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാന ചെയ്ത ജല്ലിക്കട്ട് ആയിരുന്നു. അതിന് മുമ്പ് 2019ൽ ബോളിവുഡ് ചിത്രം ഗള്ളി ബോയ്, 2018ൽ അസമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാർ, 2017 രാജുകുമാർ റാവു ചിത്രം ന്യൂട്ടൺ, 2016ൽ വെട്രിമാരന്റെ വിസാരണൈ എന്നീ ചിത്രങ്ങളായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി ഓസ്കാറിലേക്കെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News