ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഫേസ് ഓഫിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടൻ പൃഥ്വിരാജ് പുറത്തിറക്കി. സജീവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലാലും ഇന്ദ്രൻസും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


മുകേഷും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അയ്യര്‍ ഇൻ അറേബ്യയാണ് ധ്യാൻ ശ്രീനിവാസന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം. ഫെബ്രുവരി രണ്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത്.


ALSO READ: സുഷിൻ ശ്യാമിന്റെയും വേടന്റെയും കുതന്ത്രം യുട്യൂബിൽ ഹിറ്റ്; മഞ്ഞുമ്മൽ ബോയ്സ് പ്രൊമോ സോങ്


അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


എം എ നിഷാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ആക്ഷേപഹാസ്യമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഗാനരചന- പ്രഭാ വർമ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്.


ALSO READ: ശിവകാർത്തികേയൻ ചിത്രം അയലാൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


തിരക്കഥ- എം എ നിഷാദ്. ശബ്‍ദലേഖനം- ജിജുമോൻ ടി ബ്രൂസ്. സൗണ്ട് ഡിസൈൻ- രാജേഷ് പിഎ. നിര്‍മാണം- വിഘ്‌നേഷ് വിജയകുമാർ. ബാനർ- വെല്‍ത്ത് ഐ പ്രൊഡക്ഷൻസ്. വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.