രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. കൂലിയിൽ മലയാളി താരം സൗബിൻ ഷാഹിറും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഫഹദ് പിന്മാറിയതിനാലാണ് സൗബിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകേഷ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ ദിലീപും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ദിലീപ് ഒരു പ്രധാന വേഷം ചെയ്യുമെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സം​ഗീത സംവിധായകൻ. സിനിമയുടെ റിലീസ് എപ്പോഴായിരിക്കുമെന്ന് വ്യക്തമല്ല. ഒക്ടോബറിലോ ദീപാവലി റിലീസായോ ചിത്രം എത്തിയേക്കും. 


Also Read: Nimisha Sajayan: കാട്ടരുവിയിൽ നീരാടി നിമിഷ സജയൻ; കുളിരിൽ കൂളായി താരം, ചിത്രങ്ങൾ കാണാം


 


കൂലിയുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് കഥ. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമിക്കുന്നത്. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണിത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.