മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. പതിനെട്ട് വർഷത്തിന് ശേഷമാണ് മമ്മൂട്ടി-മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ശ്രീലങ്കയിലെ ലൊക്കേഷനിൽ ഫഹദ് എത്തി. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഉൾപ്പെട്ട രംഗങ്ങൾ ചിത്രീകരണം ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ മോഹൻലാൽ തിരിതെളിച്ചതോടെയാണ് തുടക്കമായത്. ആന്റോ ജോസഫ് പ്രൊഡ്യൂസറും സി.ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണനാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് കൃഷ്ണയും സി.വി സാരഥയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. 


ALSO READപരാക്രമത്തിലെ പ്രണയം; ദേവ് മോഹനും 'വാഴ' ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി


മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് എന്നിവർക്ക് പുറമേ നയൻതാര, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാറ്റോഗ്രാഫർ മനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. 


ശ്രീലങ്കക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കുക. ആൻ മെഗാ മീഡിയ ചിത്രം പ്രദർശനത്തിനെത്തിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.