Malayankunj Trailer : ഏറെ കാത്തിരിപ്പിന് ശേഷം മലയന്‍കുഞ്ഞിന്റെ ട്രെയ്ലറെത്തി; ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലർ
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്.
Kochi : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസിൽ (Fahadh Faasil) നായകനാകുന്ന ചിത്രം മലയൻകുഞ്ഞിന്റെ (Malayankunj) ട്രെയ്‌ലർ (Trailer) പുറത്തിറക്കി. ചിത്രത്തിൻറെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇതൊരു സർവൈവൽ ത്രില്ലറാണ് (Survival Thriller) . ചിത്രത്തിൻറെ പശ്ചാത്തലം പ്രകൃതി ദുരന്തവും, തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ്.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. സജി മോൻ ഇതിന് മുമ്പ് മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ: Fahadh Faasilന് ഷൂട്ടിംഗിനിടെ പരിക്ക്
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയൻ കുഞ്ഞിനുണ്ട്. ചിത്രം നിർമ്മിക്കുന്നത് സംവിധയകാൻ ഫാസിലാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാനാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ALSO READ: Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും
ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും എത്തുന്നുണ്ട്. ചിത്രം 2022 ഫെബ്രുവരിയിലാണ് റിലീസിന് ഒരുങ്ങുന്നത്. ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്.
ALSO READ: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?
സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫഹദ് ഫാസിലിനു പരിക്കേറ്റിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടി൦ഗ് നടന്നത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...