സൂപ്പർ ഹീറോ സങ്കൽപ്പങ്ങൾ എന്ത് തന്നെയായാലും കേരളത്തിൽ ആദ്യമായി അതുണ്ടാവുന്നത് 1984-ൽ ആണ്. ചിത്രം മൈഡിയർ കുട്ടിച്ചാത്തനായിരുന്നു. ഏതാണ്ട് അതേ കാലത്ത് തന്നെയാണ് ബാലരമയിൽ മായാവി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിനും മുൻപ്, പൂമ്പാറ്റയും, കപീഷുമൊക്കെയുണ്ടായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന സ്റ്റീരിയോ സ്കോപിക്ക് ചിത്രം കൂടിയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ജിജോ പുന്നൂസ് സംവിധാനം ചെയ്ത് ചിത്രത്തിന് തിരക്കഥയെഴുതിയത് രഘുനാഥ് പാലേരിയാണ്. നവോദയയുടെ ബാനറിൽ നവോദയ അപ്പച്ഛൻ ചിത്രം നിർമ്മിച്ചു.
അതിന് ശേഷം സൂപ്പർ ഹീറോ പര്യവേഷം ഇല്ലെങ്കിലും 1990-ൽ അയ്യർ ദ ഗ്രേറ്റ് പ്രദർശനത്തിനെത്തി മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഭദ്രനായിരുന്നു. നടക്കാൻ പോവുന്നവ പ്രവചിക്കുന്ന അത്ഭുത മനുഷ്യനായിരുന്നു അയ്യർ.
ഹൾക്കിനോട് സാമ്യം തോന്നുമെങ്കിലും 2007-ൽ അതിശയൻ എന്ന ചിത്രം കൂടി മലയാളത്തിലുണ്ടായി. 2003ലാണ് ഹൾക്ക് പുറത്തിറങ്ങിയത്. മാസ്റ്റർ ദേവദാസായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനയൻ സംവിധാനം ചെയ്ത ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു.
എന്നാൽ അതിനും മുൻപ് ഹോളിവുഡിൽ ഋത്വിക് റോഷൻ ചിത്രം ക്രിഷ് റിലീസായിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന്. അതിന് ശേഷം 200 കോടി മുടക്കി ഷാരൂഖ് ചിത്രം റാവൺ എത്തിയിരുന്നെങ്കിലും വലിയ ശ്രദ്ധ നേടിയില്ല. ഇവരുടെയൊക്കെ ഇടയിലേക്കാണ് മലയാളത്തിന് മാത്രമായി ഒരു സൂപ്പർ ഹീറോ എത്തുന്നതെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...