കൊച്ചി : തല്ലുമാലയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലീം ഒരുക്കുന്ന ചിത്രത്തിന് ഓടും കുതിര ചാടും കുതിര എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2023ൽ തിയറ്ററുകളിൽ എത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അൽത്താഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മറ്റ് അഭിനേതാക്കളുടെ പേര് പുറത്ത് വിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും സെൻട്രൽ പിക്ച്ചേഴ്സ് റിലീസിന്റെയും ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നേരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. അഭിനവ് സുന്ദർ നായക്, അശ്വിനി കാലെ, ബാദുഷ എൻ.എം, സുധരാമൻ വള്ളികുന്ന്, റോണെക്സ് സേവിയർ, മഷർ ഹംസ, നിക്സൺ ജോർജ്, എ എസ് ദിനേഷ്, രോഹിത്  കെ സുരേഷ് എന്നിവരാണ് ചിത്രത്തിന് മറ്റ് അണിയറപ്രവർത്തകർ. 


ALSO READ : Rorschach Movie : തുളച്ച് കയറുന്ന ലൂക്ക് ആന്റണിയുടെ ശബ്ദം; സിനിമ പ്രതികാര കഥയോ? റോഷാക്ക് ട്രെയിലർ



70 കോടിയും കടന്ന് തല്ലുമാല


2022 ഏറ്റവും കൂടുതൽ ബോക്സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കിയിക്കുകയാണ് ആഷിഖ് ഉസ്മാൻ നിർമിച്ച തല്ലുമാല. 30 ദിവസം കൊണ്ട് ചിത്രം 71.36 കോടി രൂപയാണ് ആഗോള ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ഓഗസ്റ്റ് 12നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്. 


ഇന്ത്യക്ക് പുറത്ത് ജിസിസി രാജ്യങ്ങളിലും യുഎസ്, കാനഡ, യുകെ, സിംഗരപ്പൂർ, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ആദ്യ ഒരാഴ്ചക്കിടെ തന്നെ ചിത്രം 50 കോടിയോളം നേടിയെന്നായിരുന്നു റിപ്പോർട്ട്. 30 ദിവസം ഷോ തികയ്ക്കുന്ന ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.