Kochi : ഫഹദ് ഫാസിലിന്റെ (Fahadh Fassil) മാലിക്ക് (Mailk) OTT റിലീസ് ചെയ്തു.  ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് (Amazon Prime Video) ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ തിയറ്റർ റിലീസിനായി കാത്തിരുന്ന ചിത്രം കോവിഡ് തരംഗത്തിലും ലോക്ഡൗണിലും തിയറ്ററുകൾ അടച്ചിട്ടതോടെ അണിയറ പ്രവർത്തകർ ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.


ALSO READ : Sarapatta Parambarai : ഇത് തീപാറും, കിടിലൻ മേക്കോവറിൽ ആര്യ, പാ രഞ്ജിത്ത് ചിത്രം സാർപട്ട പരമ്പരൈയുടെ ട്രയ്ലർ പുറത്തിറക്കി


2020ൽ റിലീസ് ചെയ്യാൻ തിരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് 2021 മെയ് 13ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒപ്പം മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തിയതി മെയ് 13ന് നിശ്ചയിക്കുകയും ചെയ്തു. 


രാജ്യത്ത് വീണ്ടും കോവഡ് വ്യാപനം ശക്തമായതോടെ ലോക്ഡൗണിനെ തുടർന്ന് തിയറ്ററുകൾ വീണ്ടും അടക്കുകയായിരുന്നു. അതെ തുടർന്നാണ് മാലിക്ക് ഒടിടിയുടെ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്.


ഇത് സംബന്ധിച്ച് മാലിക്കിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫ് കേരള ഫിലിം എക്സബിറ്റേഴ്സ് ഫെഡറേഷൻ കത്ത് നൽകിയിരുന്നു. ആന്റോ ജോസഫ് നിർമാണ പങ്കളായിയായ മാലിക്കിന്റെയും കോൾഡ് കേസിന്റെയും ഒടിടി റിലീസ് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്.


ALSO READ : Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?


കോൾഡ് കേസിന്റെ റിലീസ് കഴിഞ്ഞ ദിവസം ജൂൺ 30നായിരുന്നു. അതിന് പിന്നാലെയാണ് ആമസോൺ പ്രൈം വീഡിയോയിൽ തന്നെ മാലിക്കിന്റെ റിലീസും പ്രഖ്യാപിച്ചത്.


മാലിക്കിന്റെ ട്രയ്ലർ നേരത്തെ പുറത്തിറങ്ങിയുരന്നു. കേരള ചരിത്രത്തിൽ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമ്മിപ്പിക്കുവിധമുള്ള കഥസന്ദർഭമാണ് ട്രയ്ലറിലൂടെ അണിയറ പ്രവർത്തകർ അറിയിക്കാൻ ശ്രമിച്ചിരിക്കുന്നത്. 
ചിത്രത്തിന്റെ ട്രയ്ലർ.


ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരയണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്ക്. അതിൽ സി യു സൂണിന് മുമ്പ് തന്നെ മാലിക്കിന്റെ ചിത്രീകരണം അവസാനിച്ചിരുന്നു. മലയാളിത്തിൽ എണ്ണം പറഞ്ഞ ബി​ഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാലിക്ക്. 27 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. 


ALSO READ : Twelth Man: ഇത്തവണ പന്ത്രണ്ടാമനാവാൻ ഒരുങ്ങി മോഹൻലാൽ നിഗൂഢത ഒളിപ്പിച്ച് മോഹൻലാൽ-ജിത്തു ജോസഫ് ടീം വീണ്ടും


27 കോടി രൂപയാണ് മാലിക്കിന്റെ ബജറ്റ്. സിനിമക്കായി ഫഹദ് 20 കിലോ ഭാരം കുറച്ചിരുന്നു. കടലോര ​ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയാണ് അഭിനയിക്കുന്നത്. 


ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചത്രത്തിനായി സാനു ജോൺ വർ​ഗീസ് ക്യാമറയും, സുഷീൻ ശ്യാം സം​​ഗീതവും കൈകാര്യം ചെയ്യുന്നു. ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.