Twelth Man: ഇത്തവണ പന്ത്രണ്ടാമനാവാൻ ഒരുങ്ങി മോഹൻലാൽ നിഗൂഢത ഒളിപ്പിച്ച് മോഹൻലാൽ-ജിത്തു ജോസഫ് ടീം വീണ്ടും

ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം അതേ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ഇടവേളയില്ലാതെ എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 07:01 PM IST
  • ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം അതേ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം
  • . 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ പറയുന്ന കഥയാണ് 'ട്വെൽത് മാൻ
  • ഒരു ത്രില്ലർ സ്വഭാവമായതിനാൽ ചിത്രത്തിന്റെ പേരിലും ചില രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുമെന്നാണ് ആരാധകരുടെ നിഗമനം.
Twelth Man: ഇത്തവണ പന്ത്രണ്ടാമനാവാൻ ഒരുങ്ങി മോഹൻലാൽ നിഗൂഢത ഒളിപ്പിച്ച് മോഹൻലാൽ-ജിത്തു ജോസഫ് ടീം വീണ്ടും

മിസ്റ്ററി ത്രില്ലറുമായി വിസ്മയിപ്പിക്കാൻ മോഹൻലാൽ-ജിത്തു ജോസഫ് ടീം വീണ്ടും എത്തുന്നു. 'ട്വെൽത് മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഈയിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.
 
ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം അതേ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ഇടവേളയില്ലാതെ എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെ പറയുന്ന കഥയാണ് 'ട്വെൽത് മാൻ'. ഒരു ത്രില്ലർ സ്വഭാവമായതിനാൽ ചിത്രത്തിന്റെ പേരിലും ചില രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുമെന്നാണ് ആരാധകരുടെ നിഗമനം.

ALSO READ: Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?
 
ചിത്രത്തിന്റെ 90 ശതമാനത്തോളം ചിത്രീകരണവും പ്രധാന ലൊക്കേഷനായ തൊടുപുഴയിലെ ഒരു വീട്ടിൽ വെച്ചാണ് പൂർത്തിയാക്കിയത്. നേരത്തെ ദൃശ്യം, ദൃശ്യം2 എന്നീ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനും തൊടുപുഴയായിരുന്നു.വലിയൊരു താരനിരയാണ് 'ട്വെൽത് മാനിൽ പ്രത്യക്ഷപ്പെടുന്നത്. 

ALSO READ : Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം

ശിവദ നായർ, അനുശ്രീ, പ്രിയങ്ക നായർ, വീണ നന്ദകുമാർ, അദിതി രവി , ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ലിയോണ ലിഷോയ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്.  സതീഷ് കുറുപ്പിന്റേതാണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News