Mumbai: ഫാമിലി മാൻ (Family Man 2) വെബ് സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിനെ തുടർന്ന് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. എന്നാൽ ട്രെയിലറിലെ എത്തണം ചില രംഗങ്ങൾ മാത്രം കണ്ട് ചിത്രത്തിനെ വിലയിരുത്തരുതെന്ന് വെബ് സീരീസിന്റെ സംവിധായകൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെബ്സെരിസിന്റെ (Web Series)  റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു,. ഇതിന് മറുപടിയായി ആണ് സീരിസിന്റെ സംവിധായകർ രാജ്, ഡികെ രംഗത്തെത്തിയത്. ട്രെയിലറിലെ ചില ഭാഗങ്ങൾ മാത്രമാണ് വിവാദങ്ങൾ ഉയർത്താൻ കാരണമെന്നും. അത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Anoop Menon സംവിധാനം ചെയ്യുന്ന ചിത്രം Padma യുടെ ടീസർ എത്തി; നായികയായി Surabhi Lakshmi


 എന്നാൽ 'ദി ഫാമിലി മാൻ 2' (Family Man 2) എന്ന വെബ് സീരീസിൽ തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന വാദവുമായി തമിഴ്‌നാട് സർക്കാർ ഇപ്പോൾ രംഗത്തെത്തിയത്. ശ്രീലങ്കയിലെ എൽ ടി ടി  തമിഴരുടെ ചരിത്രപരമായ പോരാട്ടത്തെ അപകീർത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുകയാണ് ഈ സീരീസിന്റെ ട്രെയിലറിലൂടെ കാണിക്കുന്നതെന്നും. അതിനാൽ ഇതിന്റെ റിലീസ് വിലക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ഐടി വകുപ്പ് മന്ത്രി ടി മനോ തങ്കരാജ് കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു.


ALSO READ: 'ദി ഫാമിലി മാൻ 2' നിരോധിക്കണമെന്ന് തമിഴ്‌നാട് സർക്കാർ തമിഴ് സംസ്കാരത്തെ വ്രണപ്പെടുത്തുമെന്ന് ആശങ്ക


ഈ സീരീസിലൂടെ കാണിക്കുന്ന ആശയം തീർച്ചയായും തമിഴ്നാടിന്റെ സാമൂഹിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുമെന്നും തമിഴ്വംശജരെ അപമാനിക്കുന്ന തരത്തിലാവുമെന്നും സർക്കാരിന് ആശങ്കയുണ്ട്.


ALSO READ: Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു


ഇൻവെസ്റ്റിഗേറ്റീവ്- ത്രില്ലർ സ്വഭാവമുളള ഹിന്ദി ഭാഷയിൽ ഇറങ്ങിയ  വെബ് സീരീസാണ് ദി ഫാമിലി മാൻ. മനോജ് ബാജ്പേയി, പ്രിയാമണി, സാമന്ത അക്കിനേനി, ഷരീബ് ഹാഷ്മി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാത്രമല്ല ആദ്യ സീസണിൽ മലയാളികളുടെ പ്രിയപ്പെട്ട താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക