Anoop Menon സംവിധാനം ചെയ്യുന്ന ചിത്രം Padma യുടെ ടീസർ എത്തി; നായികയായി Surabhi Lakshmi

അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പത്മയ്ക്കുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 22, 2021, 05:37 PM IST
  • അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പത്മയ്ക്കുണ്ട്.
  • വെള്ളിയാഴ്ച്ചയാണ് പത്മയുടെ ടീസർ റിലീസ് ചെയ്‌തത്‌.
  • സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്.
  • ചിത്രത്തിന്റെ ടീസർ പുറത്ത്വിട്ടത് നടൻ ടോവിനോ തോമസാണ്.
Anoop Menon സംവിധാനം ചെയ്യുന്ന ചിത്രം Padma യുടെ ടീസർ എത്തി; നായികയായി Surabhi Lakshmi

Kochi: സിനിമ താരം അനൂപ് മേനോൻ (Anoop Menon)  സംവിധാന ചെയ്യുന്ന ചിത്രം പത്മയുടെ ടീസർ റിലീസ് ചെയ്‌തു. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പത്മയ്ക്കുണ്ട്. വെള്ളിയാഴ്ച്ചയാണ് പത്മയുടെ ടീസർ റിലീസ് ചെയ്‌തത്‌. സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്.

ചിത്രത്തിന്റെ ടീസർ (Teaser) പുറത്ത്വിട്ടത് നടൻ ടോവിനോ തോമസാണ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. ദേശിയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ.

ALSO READ: Happy Birthday Mohanlal: നടൻ മോഹൻലാലിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് സരിഗമപയുടെ മത്സരാർഥികൾ

അനൂപ് മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അനൂപ് മേനോനെയും സുരഭി ലക്ഷ്മിയെയും കൂടാതെ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയ ഉടൻ തന്നെ വൻ ജനശ്രദ്ധയാണ് ആകര്ഷിച്ചിരിക്കുന്നത്‍.

ALSO READ: Radhe your most Bhai: Salman Khan ന്റെ രാധേ ആപ്പിൾ ടിവിയിൽ 65 രാജ്യങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ചിത്രത്തിന്റെ കലാസംവിധനം ദുന്ദു രഞ്ജീവാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ സിയാന്‍ ശ്രീകാന്തും, സംഗീതം ചെയ്തിരിക്കുന്നത് നിനോയ് വർഗീസുമാണ്. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അനില്‍ ജി ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News