കൊച്ചി: Kalady Jayan Passed Away: സിനിമ സീരിയല്‍ നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: GST നഷ്ടപരിഹാരത്തിനുള്ള സമയപരിധി ദീർഘിപ്പിക്കണം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ


അര്‍ത്ഥം, സിബിഐ ഡയറിക്കുറിപ്പ്, മഴവില്‍ക്കാവടി, തലയണമന്ത്രം, ജാഗ്രത, ചെറിയ ലോകവും വലിയ മനുഷ്യരും, കളിക്കളം, വ്യൂഹം, ജനം ഏകലവ്യന്‍ തുടങ്ങി ധാരാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  മാത്രമല്ല അമ്പതോളം നാടകങ്ങളിലും നൂറില്‍പരം സീരിയലുകളിലും അഭിനയിച്ച കാലടി ജയന്‍ പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


Also Read: Rajayoga: 30 വർഷത്തിനുശേഷം ഈ രാശിക്കാർക്ക് രാജയോഗം; ലഭിക്കും വൻ പുരോഗതിയും ധനനേട്ടവും! 


തിരുവനന്തപുരം മണക്കാട് കാലടിയാണ് ജയന്റെ ജനനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. നാടക ട്രൂപ്പുകളിൽ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമായത്. അദ്ദേഹം ടൈറ്റാനിയം ഫാക്ടറിയിലും ജോലി ചെയ്തിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.