കൊച്ചി: ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ സിബിമലയിലിനെയും ജനറൽ സെക്രട്ടറിയായി ശ്രീ ബി. ഉണ്ണികൃഷ്ണനും തിരഞ്ഞെടുത്തു. ശ്രീ സോഹൻ സീനുലാൽ വർക്കിങ് സെക്രട്ടറിയും ശ്രീ സതീഷ്.ആർ.എച്ച് ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 'റാക്കു'മായി മോഹന്‍ലാല്‍; മലൈക്കോട്ടൈ വാലിബന്റെ പുത്തന്‍ അപ്‌ഡേറ്റ് എത്തി


ജിഎസ്‌ വിജയൻ, എൻഎം ബാദുഷ, ശ്രീമതി ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ഷിബു ജി സുശീലൻ, നിമേഷ് എം, ബെന്നി ആർട്ട്‌ ലൈൻ , പ്രദീപ്‌ രംഗൻ, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.


Also Read: 7th pay commission: പുതുവർഷത്തിൽ കേന്ദസർക്കാർ ജീവനക്കാർക്ക് ലഭിക്കും ഡബിൾ ജാക്പോട്ട്


ഇരുപത്തി ഒന്ന് അംഗ സംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.