OTT Release : ഡിസംബറിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന തമിഴ്, മലയാളം ചിത്രങ്ങൾ ഏതൊക്കെ?
200 - ലധികം രാജ്യങ്ങളിൽ ഒരുമിച്ച് ചിത്രം എത്തിക്കാം എന്നുള്ളത് തന്നെയാണ് അതിന് പ്രധാന കാരണം.
Chennai : കോവിഡ് മഹാമാരിക്ക് (Covid 19) ശേഷം തീയേറ്ററുകൾ (Theater) വീണ്ടും തുറന്നു. നിരവധി ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. എന്നാലും ചില നിർമ്മാതാക്കൾ ഇപ്പോഴും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ (OTT Platforms) റിലീസ് ചെയ്യാനാണ് താത്പര്യപ്പെടുന്നത്. 200 - ലധികം രാജ്യങ്ങളിൽ ഒരുമിച്ച് ചിത്രം എത്തിക്കാം എന്നുള്ളത് തന്നെയാണ് അതിന് പ്രധാന കാരണം. ഈ ഡിസംബറിൽ ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്.
ചിത്തിരൈ സേവാനം (സീ5)
സ്റ്റണ്ട് കോറിയോഗ്രാഫറായ സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിരൈ സേവാനം. സമുദ്രക്കനി, റിമ കല്ലിങ്കൽ, പൂജ കണ്ണൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം സീ 5 ലാണ് റിലീസ് ചെയ്യുന്നത്. ഡിസംബർ 3 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
മിന്നൽ മുരളി (നെറ്റ്ഫ്ലിക്സ്)
മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിന്നൽ ഏറ്റതിനെ തുടർന്ന് അത്ഭുത ശക്തി ലഭിക്കുന്ന തയ്യൽക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നെറ്ഫ്ലിക്സിൽ ഡിസംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ഫെമിന ജോർജ്, ഹരിശ്രീ അശോകൻ, മമ്മുക്കോയ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
ഓ മൈ ഡോഗ് (ആമസോൺ പ്രൈം വീഡിയോ)
സുപ്രിയ പ്രൊഡക്ഷൻ ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ഓ മൈ ഡോഗ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സരോവ് ഷൺമുഖം. അർണവ് വിജയ്, അരുൺ വിജയ്, വിജയ് കുമാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഡിസംബറിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...