Bichu Thirumala : 'രാ​ഗേന്ദുകിരണങ്ങൾ', 'വെള്ളിച്ചില്ലം വിതറി', 'തേനും വയമ്പും'... മലയാളി ഹൃദയങ്ങളെ ആഴത്തിൽ തൊട്ട വരികൾ; ഇത് തീരാനഷ്ടം

ഓലത്തുമ്പത്തിരുന്ന്, യോദ്ധായിലെ പടകാളി,  കണ്ണാന്തുമ്പി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് (Hit Songs) ബിച്ചു തിരുമലയുടെ തൂലിക തുമ്പിലൂടെ മലയാളികളിലേക്ക് എത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 10:59 AM IST
  • ഓലത്തുമ്പത്തിരുന്ന്, യോദ്ധായിലെ പടകാളി, കണ്ണാന്തുമ്പി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് (Hit Songs) ബിച്ചു തിരുമലയുടെ തൂലിക തുമ്പിലൂടെ മലയാളികളിലേക്ക് എത്തിയത്.
  • മൂവായിരത്തോളം സിനിമ ഗാനങ്ങളാണ് ബിച്ചു തിരുമല പ്രേക്ഷകർക്കായി ഒരുക്കിയത്.
  • ബി ശിവശങ്കരൻ നായർ എന്നാണ് ബിച്ചു തിരുമലയുടെ യഥാർത്ഥ പേര്.
  • സംവിധായകൻ എം കൃഷ്‌ണൻ നായരുടെ സംവിധാന സഹായി ആയി ആണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
Bichu  Thirumala : 'രാ​ഗേന്ദുകിരണങ്ങൾ', 'വെള്ളിച്ചില്ലം വിതറി', 'തേനും വയമ്പും'... മലയാളി ഹൃദയങ്ങളെ ആഴത്തിൽ തൊട്ട വരികൾ; ഇത് തീരാനഷ്ടം

THiruvananthapuram : ബിച്ചു തിരുമല (Bichu Thirumala) അന്തരിച്ചതോടെ മലയാളിക്ക് നഷ്ടമായത് നിരവധി  മികച്ച ഗാനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഗാനരചയിതാവിനെയാണ്.  ഓലത്തുമ്പത്തിരുന്ന്, യോദ്ധായിലെ പടകാളി,  കണ്ണാന്തുമ്പി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് (Hit Songs) ബിച്ചു തിരുമലയുടെ തൂലിക തുമ്പിലൂടെ മലയാളികളിലേക്ക് എത്തിയത്.  മൂവായിരത്തോളം സിനിമ ഗാനങ്ങളാണ് ബിച്ചു തിരുമല പ്രേക്ഷകർക്കായി ഒരുക്കിയത്.

ബി ശിവശങ്കരൻ നായർ എന്നാണ് ബിച്ചു തിരുമലയുടെ യഥാർത്ഥ പേര്. 1941 ഫെബ്രുവരി 13 നാണ് അദ്ദേഹം ജനിച്ചത്, തിരുവനന്തപുരത്ത്, അന്നത്തെ തിരുവിതാംകൂറിലായിരുന്നു അദ്ദേഹം ജനിച്ചത്. പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മകനായി ആയിരുന്നു ജനനം . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ALSO READ: Breaking News: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

സംവിധായകൻ എം കൃഷ്‌ണൻ നായരുടെ സംവിധാന സഹായി ആയി ആണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ആ സമയത്ത് ഗാനം എഴുതാൻ അവസരം ലഭിക്കുകയായിരുന്നു. ഭജഗോവിന്ദം എന്ന ചിത്രത്തിനായി ആണ് അദ്ദേഹം ആദ്യം ഗാനം രചിച്ചത്. എന്നാൽ ചിത്രം റിലീസ് ആയില്ല. തുടർന്ന് മറ്റൊരു ചിത്രത്തിന് വേണ്ടിയും ഗാനം രചിച്ചെങ്കിലും ആ ചിത്രവും റിലീസായില്ല.

ALSO READ:  Kurup Movie | 75 കോടിയും കടന്ന് 'കുറുപ്പിന്റെ' ജൈത്രയാത്ര തുടരുന്നു...

പിന്നീട്  നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമ എന്ന ചിത്രത്തിന് വേണ്ടി ഗാനം രചിച്ചു. ചിത്രം റിലീസ് ആകുകയും, അദ്ദേഹം എഴുതിയ നീലാകാശവും മേഘങ്ങളും എന്ന ഗാനം വളരെയധികം ജനശ്രദ്ധ നേടുകയും ചെയ്തു. പിന്നെ മലയാള ചലച്ചിത്ര ഗാന രംഗത്ത് അദ്ദേഹത്തിന്റെ സുവർണ കാലഘട്ടമായിരുന്നു. മൈനാകം കടലില്‍ നിന്നുണരുന്നുവോ, ഒറ്റക്കമ്പി നാദം മാത്രം, ഒരു മുറൈ വന്ത് പാര്‍ത്തായ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹത്തിൻറെ തൂലിക തുമ്പിൽ  നിന്ന് മലയാളിക്ക് ലഭിച്ചു.

ALSO READ: Marakkar teaser 2 | തിയേറ്ററുകളെ ആവേശത്തിലാക്കാൻ 'മരക്കാർ'; രണ്ടാമത്തെ ടീസർ കാണാം

അതിവേഗത്തിൽ ലളിതമായ ഭാഷയിൽ ഭംഗി ചോരാതെ ഗാനം എഴുതാനുള്ള  കഴിവാണ് അദ്ദേഹത്തിൻറെ പ്രത്യേകത. ഒഎൻവി കുറുപ്പിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എആർ റഹ്മാനൊപ്പം യോദ്ധയിലെ പാട്ടും അദ്ദേഹം രചിച്ചു.

നിരവധി അവാർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1981 ലെയും 1991 ലെയും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര  അവാർഡിന് അദ്ദേഹം അർഹനായി. തൃഷണ, തേനും വയമ്പും, കടിഞ്ഞൂൽ കല്യാണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കായിരുന്നു അവാർഡ്. ക്രിട്ടിക്സ് അവാർഡ് - 1981. ഫിലിം ഫാൻസ് അവാർഡ്, സ്റ്റാലിയൻ ഇന്റർനാഷണൽ അവാർഡ് ,വാമദേവൻ അവാർഡ് , ശ്രീ ചിത്തിരതിരുനാൾ പുരസ്കാരം , പി.ഭാസ്കരൻ അവാർഡ് എന്നീ അവാർഡുകളും അദ്ദേഹം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News